കൊടുംചൂടത്ത് കൂളാകാന്‍ ഈസി മാംഗോ ഷേക്ക്

കൊടുംചൂടത്ത് ഒന്ന് തണുക്കാന്‍ ഈ മാംഗോ സീസണില്‍ തയ്യാറാക്കാം ഈസി മാംഗോ ഷേക്ക്

ആവശ്യമായ സാധനങ്ങള്‍

പഴുത്ത മാങ്ങ(വലുത്)- 1

പാല്‍- 1 കപ്പ്

പഞ്ചസാര- രണ്ട് ടീസ്പൂണ്‍

ഏലയ്ക്ക പൊടിച്ചത്- ഒരു നുള്ള്

ഡ്രൈ ഫ്രൂട്ട്സ്- ആവശ്യത്തിന്

Also Read: ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്ന് മുതല്‍ ഇ-പാസ്; രജിസ്റ്റർ ചെയ്യേണ്ടത് ഇങ്ങനെ

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ പാല്‍ തിളപ്പിച്ച് തണുക്കാന്‍ മാറ്റി വെയ്ക്കുക. ശേഷം മാമ്പഴം തൊലി കളഞ്ഞ് മുറിച്ചെടുക്കുക. മാമ്പഴം മുറിച്ചതും തണുത്ത പാലും മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. ഇതിലേയ്ക്ക് പഞ്ചസാരയും ഏലക്കാപ്പൊടിയും കൂടെ ചേര്‍ത്ത് ഒന്നൂടെ അടിച്ചെടുക്കാം.

ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് ഉപയോഗിക്കാം.ഇതിന് ശേഷം മേല്‍ പറഞ്ഞ മിശ്രിതം ഒരു ഗ്ലാസില്‍ ഒഴിച്ച് ഡ്രൈ ഫ്രൂട്ട്സ് കൊണ്ട് അലങ്കരിച്ച് വിളമ്പാം. ഇഷ്ടമെങ്കില്‍ ഒരു സ്‌കൂപ്പ് വാനില ഐസ്‌ക്രീം വെച്ച് അലങ്കരിച്ചും വിളമ്പാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News