വെറും രണ്ട് മിനുട്ട് മതി, ഹോട്ടലില്‍ കിട്ടുന്ന അതേരുചിയില്‍ മയോണൈസ് വീട്ടിലുണ്ടാക്കാം

വെറും രണ്ട് മിനുട്ട് മതി, ഹോട്ടലില്‍ കിട്ടുന്ന അതേരുചിയില്‍ മയോണൈസ് വീട്ടിലുണ്ടാക്കാം. നല്ല കിടിലന്‍ രുചിയില്‍ മയോണൈസ് വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

Also Read : ഡിന്നറിനൊരുക്കാം സ്പ്രിങ് ഒണിയന്‍ കാബേജ് സാലഡ്

ചേരുവകള്‍

മുട്ട – 1

ഉപ്പ് – 1/4 ടീസ്പൂണ്‍

പഞ്ചസാര – 1/4 ടീസ്പൂണ്‍

കുരുമുളകുപൊടി – 1/4 ടീസ്പൂണ്‍

വിനാഗിരി / നാരങ്ങ നീര് – 1/2 ടീസ്പൂണ്‍

വെളുത്തുള്ളി – ഒരല്ലി (ഓപ്ഷണല്‍)

വെജിറ്റബിള്‍ ഓയില്‍ – 1 കപ്പ്

തയാറാക്കുന്ന വിധം

ചെറിയ മിക്‌സര്‍ ജാറില്‍ മുട്ട, ഉപ്പ്, പഞ്ചസാര, കുരുമുളകുപൊടി, വിനാഗിരി / നാരങ്ങ നീര്, വെളുത്തുള്ളി എന്നിവ ഇട്ടുകൊടുക്കുക.

വെജിറ്റബിള്‍ ഓയില്‍ മൂന്ന് തവണയായി ചേര്‍ത്ത്‌കൊടുത്ത് 10 സെക്കന്റ് വരെ ഹൈ സ്പീഡില്‍ മൂന്ന് പ്രാവശ്യമായി അടിച്ചെടുക്കുക.

10 സെക്കന്‍ഡില്‍ കൂടുതല്‍ അടിക്കാന്‍ പാടില്ല. രുചികരമായ മയോണൈസ് റെഡി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News