
നൈസ് പത്തിരി ഇഷ്ടമില്ലാത്ത ആളുകള്‍ ഉണ്ടാകില്ല അല്ലേ ? എന്നാല്‍ പലര്‍ക്കും നൈസ് പത്തിരി തയ്യാറാക്കുന്നത് എങ്ങനെയെന്ന് അറിയില്ല. നല്ല കിടിലന്‍ രുചിയില്‍ നൈസ് പത്തിരി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
ചേരുവകള്‍
വെള്ളം
ഉപ്പ്
വെളിച്ചെണ്ണ
അരിപ്പൊടി
Also Read : വെറും മിനിട്ടുകള്‍ മാത്രം മതി ! മധുരം കിനിയും ദില്‍കുഷ് സിംപിളായി വീട്ടിലുണ്ടാക്കാം
തയ്യാറാക്കുന്ന വിധം
ഒരു വലിയ പാത്രത്തില്‍ ഒന്നര ഗ്ലാസ് വെള്ളവും ഉപ്പും ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് തിളപ്പിക്കുക.
നന്നായി തിളയ്ക്കുമ്പോള്‍ ഒരു കപ്പ് അരിപ്പൊടി ഇട്ട് നന്നായി മിക്‌സ് ചെയ്യാം.
യോജിപ്പിച്ച് കഴിഞ്ഞാല്‍ തീ ഓഫ് ചെയ്യാം.
ചൂട് കുറയുമ്പോള്‍ കൈകൊണ്ടു കുഴച്ചു നല്ല സോഫ്റ്റ് ആക്കി എടുക്കണം.
ചെറിയ ബോളുകള്‍ ആക്കി മാറ്റിയതിനുശേഷം പ്ലാസ്റ്റിക് കവറിനു മുകളില്‍ വച്ച് പരത്തിയെടുക്കാം.
ഒരു റൗണ്ടിലുള്ള പാത്രം എടുത്ത് ശരിയായ വൃത്ത ആകൃതിയില്‍ മുറിച്ചെടുക്കാം.
ഇനി ചൂടായ തവയിലേക്ക് ഇട്ട് നന്നായി ചുട്ടെടുക്കാം.
Also Read :നല്ല തേങ്ങാ കൊത്തിട്ട നാടന്‍ ബീഫ് വരട്ടിയത് തയ്യാറാക്കിയാലോ ?

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here