ചൂടില്‍ തളര്‍ന്നോ? മനസ്സും വയറും തണുപ്പിക്കാന്‍ മത്തങ്ങ ജ്യൂസ് ആയാലോ…

ഈ ചൂടത്ത് വയറും മനസും ഒരുപോലെ തണുപ്പിക്കാന്‍ ക‍ഴിയുന്ന ജ്യൂസാണ് മത്തങ്ങ ജ്യൂസ്. നല്ല ടേസ്റ്റുള്ള മത്തങ്ങ ജ്യൂസ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകൾ

മത്തങ്ങ – 1/4 കിലോഗ്രാം

ഏലക്ക – 2

പഞ്ചസാര – 2 ടേബിൾസ്പൂൺ

തണുത്ത പാൽ – 2 ഗ്ലാസ്സ്

മിൽക്ക് മെയ്ഡ് /പാൽപ്പൊടി – 2 ടേബിൾ സ്പൂൺ (ഓപ്ഷണൽ)

നട്ട്സ് – കുറച്ച് (ഗാർണിഷ് ചെയ്യുവാൻ)

തയാറാക്കുന്ന വിധം

മത്തങ്ങ ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ് 1/4 ഗ്ലാസിൽ താഴെ വെള്ളം ഒഴിച്ച് പഞ്ചസാരയും ഏലക്കയും ഇട്ട് 8-10 മിനിറ്റ് വരെ വേവിക്കുക.

ചൂടാറിയതിനുശേഷം മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് മത്തങ്ങ,പാൽ,പഞ്ചസാര, പാൽപ്പൊടി എന്നിവ ചേർത്ത് അടിച്ചെടുക്കുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here