മത്സരം കടുപ്പിക്കാൻ ടാറ്റ: ഇലക്ട്രിക് എസ് യു വികൾക്ക് ലൈഫ് ടൈം വാറന്‍റി; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

tata ev

ഇന്ത്യയിൽ ഇലക്ട്രിക് വാഹന മേഖലയിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ടാറ്റയെ പോലുള്ള സ്വദേശ കമ്പനികൾ അടക്കി വാഴുന്ന മേഖലയിലേക്ക് അമേരിക്കൻ ഇവി ഭീമൻ ടെസ്ല എത്തുന്നതാണ് ഏറ്റവും പുതിയ വാർത്ത. ഇങ്ങനെ സ്വദേശികളും വിദേശികളും കയ്യടക്കാൻ പോരാട്ടം നടത്തുന്ന ഇലക്ട്രിക് മേഖലയിൽ തങ്ങളുടെ സ്ഥാനം അരക്കിട്ടുറപ്പിക്കാൻ പുതിയ നീക്കവുമായി എത്തിയിരിക്കുകയാണ് ടാറ്റ. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാനിരിക്കുന്നവരുടെ പ്രധാന ആശങ്കകൾ ഒഴിവാക്കാനായി എസ്‌യുവികൾക്ക് ആജീവനാന്ത വാറണ്ടിയാണ് ടാറ്റ മുന്നോട്ട് വക്കുന്ന ഓഫർ.

ടാറ്റയുടെ എല്ലാ കാറുകൾക്കും ഈ ഓഫർ ഉണ്ടാകില്ല. കർവ് ഇവി, നെക്സോൺ ഇവി എന്നീ എസ് യു വികൾക്കാണ് ആദ്യ ഘട്ടത്തിൽ ലൈഫ് ടൈം വാറണ്ടി നൽകാൻ തീരുമാനമായിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ ടാറ്റ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ‘ലൈഫ് ടൈം’ എന്നത് പ്രാദേശിക ആർടിഒ ഓഫീസിൽ വാഹനം രജിസ്റ്റർ ചെയ്ത തീയതി മുതലുള്ള പതിനഞ്ച് വർഷത്തെ കാലയളവാണെന്നത് പ്രത്യേകം ശ്രദ്ധിക്കണം.

ALSO READ; ഒരു ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് ഈ രാജ്യങ്ങളിലൊക്കെ വാഹനം ഓടിക്കാം!

നിലവിൽ കാർ വാങ്ങിക്ക‍ഴിഞ്ഞവർക്കും ഈ ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്താമെന്നതാണ് മറ്റൊരു പ്രത്യേകത. എന്നാൽ, നെക്സോൺ ഇവിയുടെ എസ്‌യുവിയുടെ 45 kWh വേരിയന്റ് വാങ്ങുന്നവർക്ക് മാത്രമേ ഈ ആനുകൂല്യത്തിന് അർഹതയുള്ളൂ എന്നും ശ്രദ്ധിക്കണം. വാഹനം വേറെയൊരാൾക്ക് വിൽക്കുകയാണെങ്കിൽ രജിസ്ട്രേഷൻ മുതൽ 8 വർഷം അല്ലെങ്കിൽ 1,60,000 കിലോമീറ്റർ വരെയുള്ള വാറന്‍റിയാവും ലഭിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News