പ്രീമിയം ഹാച്ച്ബാക്കിന്റെ പെര്‍ഫോമന്‍സ്; ടാറ്റയുടെ പുതിയ കാര്‍ ജൂണില്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടേഴ്സ് പുതിയ മോഡല്‍ കാറായ ആള്‍ട്രോസ് റേസര്‍ ജൂണില്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇത് പ്രീമിയം ഹാച്ച്ബാക്കിന്റെ പെര്‍ഫോമന്‍സ് പതിപ്പാണ്. നെക്‌സോണിന്റെ 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിന്‍ ആണ് ഇതില്‍ ഉപയോഗിക്കുക.

ആദ്യം 2023 എക്‌സ്‌പോയിലും പിന്നീട് 24 ഭാരത് മൊബിലിറ്റി ഷോയിലും കാര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 120bhp/170Nm ഉത്പാദിപ്പിക്കുകയും ആറ് സ്പീഡ് MT ഉള്‍പ്പെടുന്നതുമാണ് എന്‍ജിന്‍ ഭാഗം. റേസര്‍ ഒരു ടോപ്പ് സ്പെസിഫിക്കേഷന്‍ മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

Also Read: റഫറിയുടെ തീരുമാനം ചോദ്യം ചെയ്തു; കൊല്‍ക്കത്ത താരം രമണ്‍ദീപ് സിങിന് പിഴ ശിക്ഷ

360 ഡിഗ്രി സറൗണ്ട് ക്യാമറയാണ് ഒരു പ്രത്യേകത. ഇന്റീരിയറില്‍, ടാറ്റ ആള്‍ട്രോസ് റേസറിന് കറുപ്പും ഓറഞ്ച് നിറത്തിലുള്ള ഡാഷ്‌ബോര്‍ഡ്, സ്റ്റിയറിംഗ് വീലില്‍ ഓറഞ്ച് സ്റ്റിച്ചിംഗ്, അപ്‌ഹോള്‍സ്റ്ററി, ഡോര്‍ പാഡുകള്‍ തുടങ്ങിയവ സ്പോര്‍ട്ടി ലുക്കിന് കൂടുതല്‍ മിഴിവ് പകരും.
വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ആറ് എയര്‍ബാഗുകള്‍, എയര്‍ പ്യൂരിഫയര്‍, വോയ്‌സ്-എനേബിള്‍ഡ് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, അലുമിനിയം പെഡലുകള്‍, റെഡ് സ്റ്റിച്ചിംഗ് എന്നിവയാണ് മറ്റു ഫീച്ചറുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News