ക്രാഷ് ടെസ്റ്റിനൊരുങ്ങി ടാറ്റ; ഇന്ത്യയിൽ നിർമിക്കുന്ന വാഹനങ്ങളിൽ ആദ്യത്തെ ടെസ്റ്റ്

ഇന്ത്യയിൽ നിർമിക്കുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന ടെസ്റ്റായ ക്രാഷ് റെസ്റ്റിനൊരുങ്ങുകയാണ് ടാറ്റ മോട്ടോർസ്. ഈ വർഷം ഒക്ടോബർ ഒന്നിന് ഔദ്യോഗികമായി ആരംഭിച്ച ഈ സംവിധാനത്തിൽ ഇടിപരീക്ഷണം ആദ്യം നിർവഹിക്കുന്ന വാഹനം ടാറ്റയുടേതാണ്. ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളെല്ലാം ക്രാഷ്‌ ടെസ്റ്റിനായി വാഹനങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും നിലവിൽ ഭാരത് എന്‍ക്യാപ് ടെസ്റ്റിനൊരുങ്ങുന്നത് ടാറ്റ മാത്രമാണ്.

READ ALSO:ഗാസയിൽ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് അറബ് രാജ്യങ്ങൾ; എതിർത്ത് അമേരിക്ക

ഡിസംബർ 15 ന് ആരംഭിക്കുന്ന ടെസ്റ്റിൽ ആദ്യം പങ്കെടുക്കുക ടാറ്റയുടെ സഫാരി, ഹാരിയർ എന്നീ മോഡലുകളായിരിക്കും. ഈ രണ്ടു മോഡലുകളും മുൻപുതന്നെ ഇന്ത്യക്ക് പുറത്ത് നടത്തുന്ന ഗ്ലോബൽ എൻക്യാപ് ടെസ്റ്റ് പാസ്സായിട്ടുള്ളതാണ്. കുട്ടികളുടെയും മുതിർന്നവരുടെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ വാഹനങ്ങൾ ടെസ്റ്റ് പാസ്സായിരിക്കുന്നത്.

READ ALSO:പഞ്ചാബില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊണ്ട് കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിപ്പിച്ച് കര്‍ഷകര്‍; ദൃശ്യങ്ങള്‍ പുറത്ത്

ടാറ്റയ്ക്ക് പുറമെ മാരുതി സുസുകി, ഹ്യുണ്ടായി എന്നീ മോഡലുകളും ഭാരത് എൻക്യാപ് ടെസ്റ്റിന് വാഹനങ്ങളെ സജ്ജമാക്കുന്നുണ്ട്. കൂടാതെ മഹീന്ദ്രയുടെ നാല് മോഡലുകളും ടെസ്റ്റിനൊരുങ്ങുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. ഭാരത് എൻക്യാപ് ടെസ്റ്റിനൊരുങ്ങുന്ന മിക്ക വാഹനങ്ങളും ഇന്ത്യൻ നിർമിതമാണ്. വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്കെത്തിക്കുന്ന വാഹനങ്ങളൊന്നും ടെസ്റ്റിന് മുന്നിട്ടിട്ടില്ല എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News