ടാറ്റ ഇലക്ട്രോണിക്സ് യൂണിറ്റിൽ കരാർ വനിതാ തൊഴിലാളികളുടെ സമരം; ശമ്പള വർധന ഉൾപ്പെടെ ആവശ്യങ്ങൾ ശക്തം

STRIKE

തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ ടാറ്റ ഇലക്ട്രോണിക്സ് വ്യവസായ സമുച്ചയത്തിൽ കരാർ വനിതാ തൊഴിലാളികളുടെ പ്രതിഷേധം ശക്തമായി തുടരുന്നു. മെയ് 13 മുതലാണ് ടാറ്റ ഇലക്ട്രോണിക്സ് ജാസ്മിൻ യൂണിറ്റിന് മുന്നിൽ 500 ൽ അധികം വനിതാ തൊഴിലാളികൾ ശമ്പള വർധനയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ഉന്നയിച്ച് സമരം ആരംഭിച്ചത്.തേന്കനികോട്ടൈ താലൂക്കിലെ നാഗമംഗലവും സുളഗിരി താലൂക്കിലെ ലാളിക്കലും ഉൾപ്പെടെ 5,000 ഏക്കറിലധികം വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്ന ഈ സമുച്ചയത്തിൽ ഏകദേശം 25,000 തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇതിൽ വലിയൊരു പങ്കും 18 മുതൽ 25 വയസ് വരെയുള്ള വനിതകളാണ്. ഉൽപാദനവും നോൺ-പ്രൊഡക്ഷൻ വിഭാഗങ്ങളുമായി കരാർ അടിസ്ഥാനത്തിലാണ് ഇവർ ജോലി ചെയ്യുന്നത്.

കരാർ ജീവനക്കാർക്ക് മാസശമ്പളം 10,000 മുതൽ 12,000 രൂപ വരെയായിരിക്കുമ്പോൾ സ്ഥിരം ജീവനക്കാർക്ക് 18,000 മുതൽ 25,000 രൂപ വരെ ലഭിക്കുന്നുവെന്നാണ് ആരോപണം. യൂണിഫോം, ക്ലീനിംഗ് ഉപകരണങ്ങൾ എന്നിവയുടെ ചെലവ് പോലും ശമ്പളത്തിൽ നിന്ന് കുറയ്ക്കുന്നുവെന്നും വിശ്രമ സൗകര്യങ്ങളും മെഡിക്കൽ സേവനങ്ങളും കൃത്യമായി ലഭിക്കുന്നില്ലെന്നും തൊഴിലാളികൾ ഉന്നയിക്കുന്നുണ്ട്. പ്രാദേശിക തൊഴിലാളികൾക്ക് മുൻഗണന നൽകുന്നില്ലെന്നും കുടിയേറ്റ തൊഴിലാളികളെ വ്യാപകമായി നിയമിക്കുന്നുവെന്നും തൊഴിലാളികൾ പറയുന്നു.

ALSO READ:അത്ഭുത രക്ഷപ്പെടൽ; പഞ്ചാബിൽ കു‍ഴൽകിണറിൽ വീണ നാലുവയസുകാരനെ രക്ഷപ്പെടുത്തി

മുൻപ് ബസ് സൗകര്യം ഉൾപ്പെടെ ചില ആവശ്യങ്ങൾ അംഗീകരിച്ചിരുന്നെങ്കിലും ശമ്പള വർധനയും മെഡിക്കൽ സഹായവും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും സമരം ശക്തമായിരിക്കുന്നത്. തൊഴിലാളികളുടെ പ്രതിഷേധത്തെ തുടർന്ന് മാനേജ്മെന്റ് ഉദ്യോഗസ്ഥരും കരാർ ഏജൻസികളും അടിയന്തര ചർച്ചകൾ നടത്തിയെങ്കിലും അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News