
ഏറെ കാലമായി കേൾക്കുന്ന ഒരു കാര്യമായിരുന്നു ഇ വി ഭീമനായ ടെസ്‌ലയുടെ ഇന്ത്യയിലേക്കുളള എൻട്രി. എന്നാൽ പല തടസങ്ങളിൽ പെട്ട് കിടന്ന മസ്ക്കിന്‍റെ സ്വപ്നത്തിന് ജീവൻ വച്ചത് യുഎസ് പ്രസിഡന്റായി ട്രംപ് അധികാരത്തിൽ വന്നതോട് കൂടിയായിരുന്നു. ട്രംപിനെ സന്ദർശിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയതും അവിടെ വച്ച് നടന്ന മസ്ക്കുമായുള്ള കൂടിക്കാഴ്ചയും ഇന്ത്യൻ വാഹനവിപണിയിലേക്ക് ടെസ്ലയുടെ വരവിന്‍റെ വേഗത കൂട്ടി.
എന്നാലിപ്പോൾ, ഇന്ത്യൻ വിപണിയിൽ കുഞ്ഞിക്കാലുകൾ വച്ച് പിച്ച നടക്കാൻ തുടങ്ങുന്ന ടെസ്ലയുടെ കൈപിടിക്കാൻ എത്തിയിരിക്കുന്നത് മറ്റാരുമല്ല, ഇന്ത്യക്കാരന്‍റെ അഭിമാനമായ ടാറ്റ ഗ്രൂപ്പ് തന്നെയാണ്. തുടക്കത്തിൽ ടാറ്റ ടെക്നോളജീസ് എൻഡ്-ടു-എൻഡ് ഉൽപ്പന്ന ലൈഫ് സൈക്കിൾ മാനേജ്മെൻ്റ് വാഗ്ദാനം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ALSO READ; ഐപിഎൽ എന്ന വലയെറിഞ്ഞ് ജിയോഹോട്ട്‌സ്റ്റാര്‍ വാരാൻ ഉദ്ദേശിക്കുന്നത് 4,500 കോടി രൂപയുടെ പരസ്യ വരുമാനം
ടെസ്‌ലയിൽ ഉപയോഗിക്കുന്ന ബാറ്ററി മാനേജ്‌മെൻ്റ് സിസ്റ്റങ്ങൾ, മോട്ടോർ കൺട്രോളർ യൂണിറ്റുകൾ, ഡോർ കൺട്രോളുകൾ അതോടൊപ്പം തന്നെ പ്രിൻ്റഡ് സർക്യൂട്ട് ബോർഡ് അസംബ്ലികൾ പോലുള്ള പ്രധാന ടെക്നോളജികൾ ടാറ്റ ഇലക്‌ട്രോണിക്‌സിൽ നിന്ന് പ്രാദേശികമായി ലഭ്യമാക്കാനാണ് ടെസ്‌ലയുടെ പദ്ധതി. ഇവിടെയാണ് ടാറ്റയുടെ റോൾ.
അതേ സമയം മഹീന്ദ്രയുടെ തകർച്ച ആരംഭിക്കുമോ എന്നും വിടാൻഗ്ദ്ധർ സംശയിക്കുന്നുണ്ട്. കാരണം ഇനി ഇലക്ട്രിക് വാഹന വിപണിയിലെ എംപുരാൻ ആയി ടാറ്റയും ടെസ്‌ലയും കാണും. മഹാരാഷ്ട്രയിൽ പ്ലാന്‍റ് സ്ഥാപിക്കാൻ ആഗ്രഹിക്കുന്നതിന്‍റെ പ്രധാന കാരണം പൂനെയിൽ നിലവിലുള്ള സാന്നിധ്യമാണ്. ടെസ്‌ലയ്ക്ക് പൂനെയിൽ ഇതിനകം ഒരു ഓഫീസും വിതരണ ശൃംഖലയും ഉണ്ട്. ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് ടെസ്‌ല ഇതിലൂടെ ലക്ഷ്യം വക്കുന്നത്. നിലവിൽ ചൈനയിലാണ് ടെസ്‌ലയുടെ ഏറ്റവും വലിയ നിർമാശാലയായ ഗിഗാഫാക്ടറി ഉള്ളത്.
എംജി മോട്ടോർ, മഹീന്ദ്ര തുടങ്ങിയ വാഹന നിർമ്മാതാക്കൾ ആധിപത്യം പുലർത്തുന്ന നിലവിലെ ഇവി ഓട്ടോമാർക്കറ്റിനെ ടെസ്‌ലയുടെ ഇന്ത്യയിലെ പ്രവേശനം ഇളക്കിമറിക്കാൻ സാധ്യതയുണ്ട്. കൂടാതെ, പ്രീമിയം വിഭാഗത്തിൽ ലഭ്യമായ ടെസ്‌ലയുടെ ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിലെ ബിഎംഡബ്ല്യു പോലുള്ള ആഗോള ഭീമന്മാർക്കും കനത്ത ഭീഷണിയാകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

