പുത്തൻ നിറത്തിൽ, അതും 50,000 രൂപ വിലകുറവോടെ കർവ്വ്; ടാറ്റ കാറിന്‍റെ ഓഫറുകൾ അറിയാം

TATA CURVV

ടാറ്റ മോട്ടോഴ്‌സിന്റെ ആദ്യത്തെ കൂപ്പെ എസ്‌യുവിയായ കർവ്വ് 2024 ഓഗസ്റ്റിൽ ആണ് ഇന്ത്യൻ വിപണിയിലേക്ക് എത്തിയത്. ഇലക്ട്രിക് കരുത്തിലും പെട്രോള്‍/ഡീസല്‍ എന്‍ജിനുകളിലും ആയി നിരത്തിലേക്ക് ഇറങ്ങിയ കർവ്വിന് ഇപ്പോൾ ടാറ്റ മോട്ടോഴ്സ് തകർപ്പൻ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്റേണല്‍ കംപസ്റ്റിന്‍ എന്‍ജിന്‍ (ഐസ്) മോഡലുകള്‍ക്ക് വേരിയന്റിന് അനുസരിച്ച് 20,000 രൂപ മുതല്‍ 50,000 രൂപ വരെയാണ് ഓഫര്‍ നല്‍കുന്നത്. ഇലക്ട്രിക് കര്‍വിന്റെ വിലയില്‍ 20,000 രൂപയുടെ ഡിസ്‌കൗണ്ടും ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം, ബ്രാൻഡ് 13,793 രൂപ വിലമതിക്കുന്ന എക്‌സ്‌ചേഞ്ച് ബോണസ് ഓഫറുമുണ്ട്.

MY2024 മോഡലുകളിൽ പരമാവധി 50,000 രൂപ കിഴിവ് ലഭ്യമാണ്. ഇതിൽ എല്ലാ വകഭേദങ്ങൾക്കും 30,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് ഉൾപ്പെടുന്നു. ഡീലർഷിപ്പിനെയും സ്റ്റോക്കിന്റെ ലഭ്യതയെയും ആശ്രയിച്ച് ഈ ഓഫറുകൾ വ്യത്യാസപ്പെടാം.

ഈ വാഹനം പുതിയൊരു ബോഡി കളറില്‍ കൂടി എത്തിച്ചിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്. വൈന്‍ റെഡ് നിറത്തോട് ചേര്‍ന്നുനില്‍ക്കുന്ന നൈട്രോ ക്രിംസണ്‍ എന്ന നിറമാണ് കര്‍വ്വിൽ പുതുതായി ചേര്‍ത്തിരിക്കുന്നത്. ഇതോടെ, മുമ്പ് ലഭ്യമായ ആറ് ഓപ്ഷനുകൾ ഉൾപ്പെടെ ഏഴ് കളർ ഓപ്ഷനുകളിൽ കാർ ഇപ്പോൾ ലഭ്യമാണ്. ഗോൾഡ് എസെൻസ്, ഫ്ലെയിം റെഡ്, പ്രിസ്റ്റൈൻ വൈറ്റ്, പ്യുവർ ഗ്രേ, ഡേറ്റോണ ഗ്രേ, ഓപ്പറ ബ്ലൂ എന്നിവയാണ് നേരത്തെ ലഭ്യമായിരുന്ന ഓപ്ഷനുകൾ.

Also Read- കാർ വാങ്ങാൻ പദ്ധതിയുണ്ടോ? പുതിയതാണെങ്കിലും സെക്കൻഡ് ഹാൻഡ് ആണെങ്കിലും ഇക്കാര്യങ്ങൾ പരിശോധിക്കാൻ മറക്കരുത്

മൂന്ന് എഞ്ചിൻ കോൺഫിഗറേഷനുകളിലാണ് ലഭ്യമാകുന്നത് – രണ്ട് പെട്രോൾ വേരിയന്റുകളും ഒരു ഡീസൽ വേരിയന്റും. 1.2 ലിറ്റർ റെവോട്രോൺ പെട്രോൾ എഞ്ചിൻ 118 എച്ച്പിയും 170 എൻഎം ടോർക്കും നൽകുന്നു. കർവ്വിന്റെ 1.2 ലിറ്റർ ഹൈപ്പീരിയൻ പെട്രോൾ എഞ്ചിൻ 123 എച്ച്പിയും 225 എൻഎമ്മും ഉത്പാദിപ്പിക്കുന്നു. 1.5 ലിറ്റർ ഡീസൽ എഞ്ചിൻ 116 എച്ച്പിയും 260 എൻഎമ്മും ഉത്പാദിപ്പിക്കുന്നു. എല്ലാ എഞ്ചിൻ ഓപ്ഷനുകളും 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് ഡിസിഎയുടെ ട്രാൻസ്മിഷൻ ചോയ്‌സുകളോടെയാണ് വരുന്നത്.

ടാറ്റ കർവ്വ് ഇവിയിൽ രണ്ട് ബാറ്ററി ഓപ്ഷനുകൾ ലഭ്യമാണ്: – 45 കിലോവാട്ടും 55 കിലോവാട്ടും. എൻട്രി ലെവൽ വേരിയന്റിന് 147 എച്ച്പി പവർ ഔട്ട്പുട്ട് ഉണ്ട്, ടോപ്പ് വേരിയന്റിന് 164 എച്ച്പിയും ആണ്. രണ്ട് വകഭേദങ്ങൾക്കും 215 എൻഎം ന്റെ ഒരേ ടോർക്ക് ഔട്ട്പുട്ട് ഉണ്ട്. എംഐഡിസി സാക്ഷ്യപ്പെടുത്തിയ ശ്രേണി അടിസ്ഥാന പതിപ്പിന് 430 കിലോമീറ്ററും കൂടുതൽ പ്രീമിയം പതിപ്പിന് 502 കിലോമീറ്ററുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News