
ഫോസില്‍ ഇന്ധനവും വൈദ്യുതിയും കടന്ന് ഹൈഡ്രജന്‍ വാതകം ഉപയോഗിച്ച് ട്രക്ക് ഓടിക്കാനുള്ള ശ്രമത്തില്‍ ടാറ്റ മോട്ടോഴ്സ്. ഹൈഡ്രജന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഹെവി- ഡ്യൂട്ടി ട്രക്കുകളുടെ പരീക്ഷണയോട്ടം ടാറ്റ ആരംഭിച്ചു. സുസ്ഥിരമായ ദീര്‍ഘദൂര ചരക്ക് ഗതാഗതത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പായി അടയാളപ്പെടുത്തുന്നതാണ് ഈ ചരിത്ര പരീക്ഷണമെന്ന് ടാറ്റ മോട്ടോഴ്സ് പറഞ്ഞു.
റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി ആണ് പരീക്ഷണയോട്ടം ഫ്ലാഗ് ഓഫ് ചെയ്തത്. ഹൈഡ്രജന്‍ ഭാവിയിലെ ഇന്ധനമാണെന്ന് അദ്ദേഹം പറഞ്ഞു. ഹൈഡ്രജന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഹരിത, സ്മാര്‍ട്ട് ഗതാഗതം പ്രാപ്തമാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പില്‍ നേതൃത്വം നല്‍കിയതിന് ടാറ്റ മോട്ടോഴ്സിനെ അദ്ദേഹം അഭിനന്ദിച്ചു.
Read Also: നിരത്ത് ഭരിക്കാൻ ‘അമ്പി’ എത്തുന്നു ? അംബാസഡറിന്റെ തിരിച്ചുവരവെന്ന വാർത്തയിൽ സത്യമുണ്ടോ ?
രണ്ട് വര്‍ഷം വരെ നീണ്ടുനില്‍ക്കുന്നതാണ് പരീക്ഷണയോട്ടം. വ്യത്യസ്ത കോണ്‍ഫിഗറേഷനുകളും പേലോഡ് ശേഷിയുമുള്ള ഹൈഡ്രജന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 16 നൂതന വാഹനങ്ങളാണ് പരീക്ഷണത്തിലുള്ളത്. പുതിയ കാലത്തെ ഹൈഡ്രജന്‍ ഇന്റേണല്‍ കംബസ്റ്റ്ഷന്‍ എഞ്ചിനുകള്‍ (H2-ICE), ഫ്യുവല്‍ സെല്‍ (H2-FCEV) സാങ്കേതികവിദ്യകള്‍ എന്നിവ ഉപയോഗിച്ച് സജ്ജീകരിച്ചിരിക്കുന്ന ഈ ട്രക്കുകള്‍, മുംബൈ, പൂനെ, ഡല്‍ഹി-എന്‍ സി ആര്‍, സൂററ്റ്, വഡോദര, ജംഷഡ്പൂര്‍, കലിംഗനഗര്‍ എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ചരക്ക് റൂട്ടുകളില്‍ പരീക്ഷിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here