ഇലക്ട്രിക് വാഹനങ്ങളുടെ വിലകുറച്ച് ടാറ്റാ മോട്ടോഴ്‌സ്

ഇലക്ട്രിക് മോഡലുകളുടെ വില 1.2 ലക്ഷം രൂപ വരെ കുറച്ച് ടാറ്റ. ബാറ്ററി സെല്ലിന്റെ വില കുറഞ്ഞതിനെ തുടര്‍ന്നാണ് വാഹനങ്ങളുടെ വിലയില്‍ കുറവ് വരുത്താന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. എസ്.യു.വി. മോഡലായ നെക്സോണ്‍ ഇ.വിക്ക് 25,000 രൂപയും ഹാച്ച്ബാക്ക് മോഡലായ ടിയാഗോ ഇ.വിക്ക് 70,000 രൂപയുമാണ് വില കുറച്ചിരിക്കുന്നതെന്ന് ടാറ്റ മോട്ടോഴ്സ് അറിയിച്ചു.

Also Read: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് 45,600 രൂപയായി

വലിയ വില കുറവ് ലോങ്ങ് റേഞ്ച് മോഡലിനാണെന്നാണ് റിപ്പോര്‍ട്ട്. 20 ലക്ഷം രൂപ കുറച്ച് 16.99 ലക്ഷം രൂപയിലാണ് പുതിയ വില ആരംഭിക്കുന്നത്. ടാറ്റ നെക്സോണ്‍ ഇ.വിയുടെ മീഡിയം റേഞ്ച് മോഡലിന്റെ വില 14.49-ലാണ് ഇപ്പോള്‍ തുടങ്ങുന്നത്.25,000 രൂപയാണ് മുന്‍ വിലയില്‍ നിന്ന് കുറഞ്ഞിരിക്കുന്നത്. ടിയാഗോ ഇ.വിയുടെ അടിസ്ഥാന മോഡലിന്റെ വിലയില്‍ 70,000 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. മീഡിയം റേഞ്ച്, ലോങ്ങ് റേഞ്ച് എന്നീ രണ്ട് വിഭാഗങ്ങളിലായി ഒമ്പത് വേരിയന്റുകളിലാണ് നെക്സോണ്‍ ഇ.വി. എത്തുന്നത്.

ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനായി ഈ നടപടിയെന്നാണ് ടാറ്റ മോട്ടോഴ്സ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News