ഈ രണ്ട് ടാറ്റ ഇവികളിൽ കൂടി ഇനി ആജീവനാന്ത ബാറ്ററി വാറന്റി: ടാറ്റ ഇവി വാങ്ങാൻ ഉദ്ദേശിക്കുന്നവർ അറിഞ്ഞിരിക്കുക

Tata Life Time Battery Warrenty

ടാറ്റ മോട്ടോഴ്‌സ് ഹാരിയർ ഇവിയിൽ ആജീവനാന്ത ബാറ്ററി വാറന്റി വാ​ഗ്ദാനം ചെയ്തിരുന്നു. ഇപ്പോൾ ഇതാ തെരഞ്ഞെടുത്ത രണ്ട് ഇലക്ട്രിക് വാഹനങ്ങളിൽ കൂടി ഈ സേവനം നൽകാൻ ഉദ്ദേശിക്കുന്നത്. ഹാരിയർ ഇവിയിൽ ഈ സേവനം നൽകിയപ്പോൾ ലഭിച്ച മികച്ച പ്രതികരണമാണ് മറ്റു രണ്ടു ഇവികളിൽ കൂടി സേവനം വ്യാപിപ്പിക്കാൻ ടാറ്റയെ പ്രേരിപ്പിച്ച ഘടകം.

harrier ev

ലൈഫ് ടൈം ബാറ്ററി വാറന്റി ഇനി നെക്‌സോൺ ഇവിയിലും കർവ്വ് ഇവിയിലും ലഭിക്കും. രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളാണ് ടാറ്റ കർവ്വ് ഇവിയിൽ ലഭിക്കുന്നത്. 45 kWh ഉം 55 kWh എന്നിങ്ങനെ. യഥാക്രമം 430 കിലോമീറ്റർ, 502 കിലോമീറ്റർ എന്നിങ്ങനെ റേഞ്ച് ഇവയ്ക്ക് വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

TATA Curvv.ev

30 kWh, 45 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകളാണ് ടാറ്റ നെക്‌സോണിൽ ലഭിക്കുന്നത്. ലൈഫ് ടൈം വാറന്റി ലഭിക്കുന്നത് 45 kWh ബാറ്ററി പായ്ക്കിനാണ് ലഭിക്കുന്നത്. 489 കിലോമീറ്റർ റേഞ്ചാണ് ഈ ബാറ്ററി പായ്ക്കിന് കമ്പനി വാ​ഗ്ദാനം ചെയ്യുന്നത്.

TATA Nexon EV

ഇവിയുടെ സ്വീകാര്യത വർധിക്കാൻ ടാറ്റയുടെ ഈ നടപടി കാരണമാകുമെന്നാണ് കരുതപ്പെടുന്നത്. പുനർവിൽപ്പന മൂല്യം വർധിക്കാനും ബാറ്ററിക്ക് വാറണ്ടി ലഭിക്കുന്നതിലൂടെ കാരണമാകും. ഇന്ത്യൻ ഇലക്ട്രിക് വാഹന വ്യവസായത്തിൽ ടാറ്റയുടെ പുത്തൻ തീരുമാനം വൻ സ്വാധീനം ചെലുത്തുമെന്നാണ് കരുതപ്പെടുന്നത്.

News Summery: Tata Motors offers lifetime battery warranty for Curvv ev and Nexon Ev

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News