
ഇലക്ട്രിക്ക് വാഹന വിപണിയിൽ ടിയാഗോ പഞ്ച്, നെക്സോൺ മുതലായ കാറുകളാൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ച ടാറ്റ. വിപണിയിലേക്ക് താങ്ങാനാകുന്ന വിലയിൽ മറ്റൊരു പുത്തൻ ഇലക്ട്രിക്ക് കാർ അവതരിപ്പിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ടകൾ. ഇടത്തരം, പ്രീമിയം വിഭാഗങ്ങളിൽ എതിരാളികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് വിലകുറഞ്ഞ സെഗ്മന്റിലെ ആധിപത്യം ഒന്നും കൂടി ഒരു പുതിയ മോഡലിലൂടെ അരക്കിട്ടുറപ്പിക്കാൻ ടാറ്റ തയ്യാറെടുക്കുന്നത് എന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ.
8 മുതൽ 11 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക്ക് കാർ പുറത്തിറക്കാനാണ് ടാറ്റ ആലോചിക്കുന്നത്. ടാറ്റയുടെ ആൾട്രോസ് ഇവി ആയിരിക്കും ഈ റേഞ്ചിലെത്താൻ സാധ്യതയെന്നും റിപ്പോർട്ടുകൾ ഉണ്ട്.
Also Read: ഇത് സത്യമോ സ്വപ്നമോ? കാരൻസ് ക്ലാവിസ് വിപണിയിലേക്ക് എത്തിച്ച് കിയ, വില കേട്ടവര്‍ ഞെട്ടി!
നിലവിൽ ഇലക്ട്രിക്ക് വാഹന രംഗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാറുകൾ വിറ്റഴിക്കുന്നത് ടാറ്റയാണ്. എന്നാൽ അടുത്ത കാലത്തായി എംജി മോട്ടോഴ്‌സിന്റെ വിൻഡ്‌സർ ഇവിയിൽ നിന്ന് കടുത്ത മത്സരമാണ് ടാറ്റ നേരിടുന്നത്. കഴിഞ്ഞ ദിവസം ടാറ്റയുടെ അൾട്രോസിന്റെ ഫെയ്സ് ലിഫ്റ്റ് മോഡൽ പുറത്തിറക്കിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here