ടാറ്റയുടെ നഷ്ടം ബംഗാൾ സർക്കാർ നികത്തണം, കൊടുക്കേണ്ടത് 765.78 കോടി നഷ്ടപരിഹാരം

പശ്ചിമബംഗാളിലെ നാനോ കാർനിർമാണശാല പൂട്ടാൻ നിർബന്ധിതമായതിന് സംസ്ഥാനസർക്കാർ ടാറ്റ മോട്ടോഴ്‌സിന് 765.78 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആർബിട്രേഷൻ ട്രിബ്യൂണൽ. സിംഗൂരിൽ പ്രവർത്തിച്ചിരുന്ന പ്ളാന്റ് അടയ്ക്കേണ്ടിവന്നത് വലിയ നഷ്ടമായിരുന്നുവെന്ന് കാണിച്ച് നൽകിയ ഹർജിയിലാണ് ആർബിട്രേഷൻ ട്രിബ്യൂണലിന്റെ തീരുമാനം.

ALSO READ: ‘ഇതെന്റെ ഹൃദയത്തില്‍ നിന്നുള്ള ആഗ്രഹമാണ്…സല്‍മാന്‍’;സല്‍മാനെ വിവാഹം കഴിപ്പിക്കാന്‍ ഷാരൂഖിന്റെ ശ്രമം വിഫലമോ?

2016 സെപ്റ്റംബർമുതൽ 11 ശതമാനം പലിശസഹിതമാണ് മൂന്നംഗ ട്രിബ്യൂണൽ ടാറ്റയ്ക്ക് നഷ്ടപരിഹാരം അനുവദിച്ചത്. വെസ്റ്റ് ബംഗാൾ ഇൻഡസ്ട്രിയൽ ഡിവലപ്മെന്റ് കോർപ്പറേഷൻ നഷ്ടപരിഹാരം നൽകണമെന്നാണ് ട്രിബ്യൂണലിന്റെ ഏകകണ്ഠമായ വിധിയിൽ പറയുന്നതെന്ന് ടാറ്റ മോട്ടോഴ്സ് നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

ALSO READ: 81 കോടി ഇന്ത്യക്കാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു; ഡാര്‍ക്ക് വെബ്ബില്‍ വില്‍പ്പനയ്‌ക്കെന്ന് റിപ്പോര്‍ട്ട്

ഭൂമി ഏറ്റെടുത്തതിനെച്ചൊല്ലിയുള്ള തർക്കവും പ്രക്ഷോഭവുംകാരണം 2008 ഒക്ടോബറിൽ ടാറ്റ മോട്ടോഴ്സിന് സിംഗൂരിൽനിന്ന് ഗുജറാത്തിലെ സാനന്ദിലേക്ക് നാനോ കാർനിർമാണശാല മാറ്റേണ്ടിവന്നു. അപ്പോഴേക്കും സിംഗൂരിൽ 1000 കോടി രൂപയിലധികം മുതൽമുടക്കിയിരുന്നെന്നാണ് കമ്പനി പറയുന്നത്. ഇതിനെ തുടർന്നാണ് ടാറ്റ കോടതിയിൽ ഹർജി നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News