
സുരക്ഷയുടെ കാര്യത്തില്‍ ടാറ്റ നെക്സോണ്‍ ഇ വിയും കരുത്തന്‍. ഭാരത് എന്‍ സി എ പി (ന്യൂകാര്‍ സേഫ്റ്റി അസസ്‌മെന്റ് പ്രോഗ്രാം) ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ ആണ് ലഭിച്ചത്. റേഞ്ച് കുറഞ്ഞ എം ആര്‍ മോഡലിന് കഴിഞ്ഞ വര്‍ഷം തന്നെ ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ ലഭിച്ചിരുന്നു. ഇത്തവണ നെക്‌സോണ്‍ ഇവിയുടെ ഉയര്‍ന്ന മോഡലായ എംപവേര്‍ഡ് പ്ലസ് എല്‍ ആര്‍ മോഡലാണ് (റേഞ്ച് 45 kWh വേരിയന്റ്) ക്രാഷ് ടെസ്റ്റിന് ഉപയോഗിച്ചത്. ഇതോടെ നെക്‌സോണ്‍ ഇ വി നിരയിലെ എല്ലാ വാഹനങ്ങള്‍ക്കും ഫൈവ് സ്റ്റാര്‍ സുരക്ഷാ റേറ്റിങ് ലഭിച്ചു.
മുതിര്‍ന്നവരുടെ സുരക്ഷയില്‍ 32 ല്‍ 29.86 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ 49 ല്‍ 44.95 പോയിന്റും ലഭിച്ചു. കുട്ടികളുടെ സുരക്ഷ അളക്കുന്നതിനായി 18 മാസം പ്രായമുള്ള കുട്ടിയുടേയും മൂന്ന് വയസ് പ്രായമുള്ള കുട്ടിയുടേയും ഡമ്മികള്‍ ഉപയോഗിച്ചു. സൈഡ് ബാരിയര്‍ ടെസ്റ്റില്‍ 16 ല്‍ 15.60 പോയിന്റാണ് വാഹനത്തിന് ലഭിച്ചത്.
Read Also: ഡോജിനെ അകറ്റി നര്‍ത്തും! ടെസ്ലയ്ക്ക് വന്‍ നഷ്ടം… കമ്പനി കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ മസ്‌ക്!
ഡ്രൈവറിന്റേയും കോ-ഡ്രൈവറിന്റേയും തല, കഴുത്ത്, ഇടുപ്പ്, തുടയെല്ല്, കാല് എന്നിവയ്ക്ക് മികച്ച സുരക്ഷയാണ് വാഹനം നല്‍കുന്നത്. ഫ്രണ്ടല്‍ ഓഫ് സെറ്റ് ബാരിയര്‍ ടെസ്റ്റില്‍ 16 ല്‍ 14.26 പോയിന്റ് ലഭിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here