സുരക്ഷയില്‍ ഫുള്‍ മാര്‍ക്ക്: ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ നേടി ടാറ്റ സഫാരിയും ഹാരിയറും

സുരക്ഷയുടെ പാഠത്തില്‍ എന്നും എ പ്ലസ് നേടി പാസാവുന്നതാണ് ടാറ്റ കാറുകളുടെ രീതി. അതിന് ഇപ്പോ‍ഴും മാറ്റമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് പുതിയ സഫാരിയും ഹാരിയറും. പുതി ഡിസൈനില്‍ എത്തിയ ഇരു വാഹനങ്ങളും ഗ്ലോബല്‍ എന്‍ക്യാപ്‌ ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് നേടിയിരിക്കുകയാണ്. ടാറ്റയെ സംബന്ധിച്ച് ഇത് വലിയ കാര്യമല്ലെങ്കിലും ചില പ്രമുഖ കമ്പനികള്‍ക്ക് 5 സ്റ്റാര്‍ റേറ്റിംഗ് ഇന്നും സ്വപ്നമാണ്.

ഇടിയില്‍ നിന്ന് കാല്‍നടയാത്രക്കാരെ സംരക്ഷിക്കുന്നതിലും മുന്‍വശത്തെ സീറ്റില്‍ കുട്ടികള്‍ ഇരുന്നാലുള്ള എയര്‍ബാഗുകളുടെ പ്രവര്‍ത്തനത്തിലും ഇരുമോഡലുകളും പൂര്‍ണമായി വിജയിച്ചു. കാറിനുള്ളിലെ മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയില്‍ 34ല്‍ 33.05 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ 49ല്‍ 45 പോയിന്റും നേടാനായി. ഗ്ലോബല്‍ എന്‍ക്യാപ്‌ അനുവര്‍ത്തിക്കുന്ന ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ഇ.എസ്.പി) സംവിധാനവും എസ്.യു.വി.കള്‍ കൃത്യമായി പാലിക്കുന്നു. സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറും അഡാസ് സംവിധാനങ്ങളും മികച്ചുനിന്നു. മുന്‍വശത്തെ എയര്‍ബാഗ്, സൈഡ് കര്‍ട്ടന്‍ എയര്‍ബാഗ്, സൈഡ് ചെസ്റ്റ് എയര്‍ബാഗ് എന്നിവയടക്കം സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലാതെയാണ് വാഹനങ്ങളെ സജ്ജമാക്കിയിരിക്കുന്നത്.

ALSO READ: ഓപ്പറേഷൻ അജയ്: അഞ്ചാമത് വിമാനം എത്തി, സംഘത്തിൽ 22 മലയാളികൾ

ദിവസങ്ങള്‍ക്കു മുമ്പാണ് ഇരുമോഡലുകളേയും ടാറ്റ അവതരിപ്പിച്ചത്.  ഇരുവാഹനങ്ങളുടെയും മുന്‍വശം സമാനമാണ്. നെക്സോണിന് സമാനമായി, ഇഗ്‌നീഷ്യന്‍ ഓണായതിന് ശേഷം തെളിഞ്ഞുവരുന്ന ലോഗോ നല്‍കിയിട്ടുള്ള സ്റ്റിയറിങ് വീലാണ് അകത്തളത്തെ മുഖ്യ ആകര്‍ഷണം. 12.3 ഇഞ്ചുള്ള ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ചുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് പ്രധാന മാറ്റങ്ങള്‍.

എന്നാല്‍, മെക്കാനിക്കല്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 168 ബി.എച്ച്.പി. പവറും 350 എന്‍.എം. ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് വാഹനങ്ങളുടെ കരുത്ത്. ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനുകളില്‍ എസ്.യു.വി.കള്‍ ലഭിക്കും. വാഹനങ്ങളുടെ ബുക്കിങും ടാറ്റ ആരംഭിച്ചിട്ടുണ്ട്.

ALSO READ: സ്ത്രീ, ദളിത്, മനുഷ്യത്വ വിരുദ്ധമായ കാര്യങ്ങളെ ഒരിക്കലും ഒരു സിനിമയും ന്യായീകരിക്കരുത്: ശ്രുതി രാമചന്ദ്രൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News