
ആവശ്യനേരത്തിന് പെട്ടന്ന് എവിടേലും പോകേണ്ടിവന്നാല്‍ നോക്കിയാല്‍ ട്രെയിന്‍ ടിക്കറ്റ് കിട്ടില്ല. അപ്പോ അതാ, അതിന് ഒരു ഉപാധി ഉണ്ടായിരുന്നു, തത്കാല്‍ ടിക്കറ്റ്. യാത്രക്കാര്‍ക്ക് വലിയൊരു ആശ്വാസം തന്നെയായിരുന്നു ഇത്. തലേന്ന് തത്കാല്‍ ഓപ്പണ്‍ആക്കുക കുറച്ച് തിരക്കിലാണെങ്കിലും ഒന്ന് ആഞ്ഞ്ശ്രമിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുക. എന്നാല്‍ ഇനി ട്രെയിനില്‍ തത്കാല്‍ ടിക്കറ്റ് ബുക്കിങ്ങിനായി കുറച്ച് കഷ്ടപ്പെടേണ്ടതുണ്ട്. ടിക്കറ്റ് ബുക്കിങിന് ആധാര്‍ വേരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുകാണ്.
ജൂലായ് ഒന്നു മുതല്‍ ആധാര്‍ ഉപയോഗിച്ച് വെരിഫൈ ചെയ്ത ഉപഭോക്താക്കള്‍ക്ക് മാത്രമെ ഐആര്‍സിടിസി വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കൂ. ജൂലൈ 15 മുതല്‍ തത്കാല്‍ ബുക്കിങിന് ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഒടിപിയും നിര്‍ബന്ധമാക്കുകയാണ്. റെയില്‍വേയുടെ പിആര്‍എസ് കൗണ്ടറുകള്‍ വഴിയും അംഗീകൃത ഏജന്റുമാര്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 15 മുതല്‍ ഒടിപി വെരിഫിക്കേഷന്‍ നിര്‍ബന്ധമായിരിക്കും. അംഗീകൃത ടിക്കറ്റിങ് ഏജന്റുമാര്‍ക്ക് എസി ക്ലാസുകള്‍ക്ക് രാവിലെ 10 മുതല്‍ 10.30 വരെയും നോണ്‍-എസി ക്ലാസുകള്‍ക്ക് രാവിലെ 11 മുതല്‍ 11.30 വരെയും തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ അനുവാദവുമുണ്ടാകില്ല.
ALSO READ: കനത്ത മഴ; തിരുവനന്തപുരത്തേക്കുള്ള നിരവധി ട്രെയിനുകൾ വൈകിയോടുന്നു
റെയില്‍വേ കൗണ്ടറുകളില്‍ തത്കാല്‍ ടിക്കറ്റിന് പണം അടയ്ക്കാന്‍ കൊമേഴ്സ്യല്‍ ഉദ്യോഗസ്ഥരുടെ ആപ്പില്‍ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യണം. തത്കാല്‍ ടിക്കറ്റിന് നിര്‍ദേശിക്കപ്പെട്ടിട്ടുള്ള സമയത്ത് പണം കൈപ്പറ്റുന്നത് പ്രോത്സാഹിപ്പിക്കരുതെന്ന് പാലക്കാട് ഡിവിഷന്‍ അധികൃതര്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്റ്റേഷന്‍ കൗണ്ടറുകളില്‍ ഈ നിര്‍ദേശം പാലിക്കാന്‍ ആരംഭിച്ചുകഴിഞ്ഞു. തത്കാല്‍ അടക്കം കൗണ്ടറിലെ റിസര്‍വേഷന്‍ ടിക്കറ്റ് ഇടപാടുകള്‍ പൂര്‍ണമായും ഡിജിറ്റലാക്കാനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായിട്ടാണ് ഈ മാറ്റങ്ങള്‍. ഈ മാറ്റങ്ങള്‍ വരുമ്പോഴും വണ്ടി പുറപ്പെടുന്നതിന് ഒരുദിവസം മുമ്പ് തത്കാല്‍ ടിക്കറ്റ് നല്‍കുമെന്നതില്‍ മാറ്റമുണ്ടാകില്ല. സമയത്തിലും മാറ്റമുണ്ടാകില്ല. രാവിലെ 10 മണിക്ക് എ.സി തത്കാല്‍ ബുക്കിങ് ആരംഭിക്കും. 11 മണിക്ക് സ്ലീപ്പര്‍ തത്കാലും. ഒരു പിഎന്‍ആര്‍ നമ്പറില്‍ നാല് താത്കാല്‍ യാത്രാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും സാധിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here