15ാം ധനകാര്യ കമ്മീഷൻ്റെ ശുപാര്‍ശകള്‍ നടപ്പാക്കി; കേരളത്തിന് നികുതി വിഹിതത്തില്‍ ഗണ്യമായ കുറവുണ്ടായതായി കേന്ദ്രം, മറുപടി ഡോ. ജോൺ ബ്രിട്ടാസ് എം പിയുടെ ചോദ്യത്തിന്

nirmala-sitharaman-john-brittas

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കിയതിനെത്തുടര്‍ന്ന് കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതത്തില്‍ ഗണ്യമായ കുറവുണ്ടായതായി കേന്ദ്ര ധന മന്ത്രി നിര്‍മല സീതാരാമന്‍. സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതവുമായി ബന്ധപ്പെട്ട് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.

പതിനാലാം ധനകാര്യ കമ്മീഷന്റെ സമയത്ത് കേരളത്തിന്റെ നികുതി വിഹിതം 2.50% ല്‍ നിന്ന് പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ സമയത്ത് 1.925% ആയി കുറഞ്ഞു. വര്‍ഷങ്ങളായി നികുതി വിഭജനത്തില്‍ കേരളത്തിന്റെ വിഹിതം തുടര്‍ച്ചയായി വെട്ടിക്കുറച്ചിട്ടുണ്ട്. 1971-ല്‍, കേരളത്തിന്റെ ജനസംഖ്യ 3.89 ശതമാനമായിരുന്നു. ആ കാലയളവില്‍ രാജ്യത്ത് നിലവില്‍ ഉണ്ടായിരുന്ന പത്താം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം സംസ്ഥാനത്തിന് ലഭിച്ചിരുന്ന മൊത്തം നികുതി വിഹിതം 3.87 ശതമാനമായിരുന്നു. പതിനാലാം ധനകാര്യ കമ്മീഷന്റെ സമയത്ത് ഇത് 2.5 ശതമാനമായി കുറഞ്ഞു.

Read Also: ആശമാരെ തൊഴിലാളികളായി പരിഗണിക്കുമോ?; എ എ റഹീം എം പിയുടെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി കേന്ദ്രം

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ സമയത്ത് ഇത് വീണ്ടും 1.925 ശതമാനമായി കുറഞ്ഞു. സംസ്ഥാനത്തിന്റെ നിലവിലെ ജനസംഖ്യാ വിഹിതം വെച്ച് താരതമ്യപ്പെടുത്തുകയാണെങ്കില്‍, 2011ലെ സെന്‍സക്‌സ് പ്രകാരം സംസ്ഥാനത്തിന്റെ ജനസംഖ്യാ വിഹിതം 2.75 ശതമാനമായിരുന്നു. അതിലും വളരെ താഴെയാണ് നിലവിലെ നികുതി വിഹിതമായ 1.925%.

ആന്ധ്രാപ്രദേശ്, ആസാം, കര്‍ണാടക, ഒഡീഷ, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും നികുതി വിഹിതത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കിയതിനെത്തുടര്‍ന്ന് ബീഹാര്‍, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങി 21 സംസ്ഥാനങ്ങളില്‍ നികുതി വിഹിതത്തില്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.

ജനസംഖ്യ, വരുമാനം, വിസ്തീര്‍ണം എന്നിങ്ങനെയുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഒരോ സംസ്ഥാനങ്ങള്‍ക്കുമുള്ള നികുതിവിഹിതത്തിന്റെ ശതമാനം നിര്‍ണയിക്കാന്‍ ആര്‍ട്ടിക്കിള്‍ 280(3)(A) പ്രകാരം ധനകാര്യ കമ്മീഷന് ഭരണഘടനാപരമായി അധികാരമുണ്ടെന്ന് മറുപടിയില്‍ പരാമര്‍ശിക്കുന്നുണ്ടെങ്കിലും കേരളത്തിന്റെ വിഹിതത്തിലെ കുറവിന് പ്രത്യേക കാരണമൊന്നും ധനമന്ത്രി വിശദീകരിച്ചിട്ടില്ല. ആരോഗ്യം, വിദ്യാഭ്യാസം, ജനസംഖ്യാ നിയന്ത്രണം തുടങ്ങിയ വികസന സൂചകങ്ങളില്‍ മികവ് പുലര്‍ത്തിയ കേരളം പോലുള്ള ഒരു സംസ്ഥാനത്തിനെതിരെ ഈ മാനദണ്ഡങ്ങള്‍ എങ്ങനെ വ്യവസ്ഥാപിതമായി ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കാന്‍ ധനമന്ത്രി സൗകര്യപൂര്‍വം മറക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News