ജീവൻ കയ്യില്പിടിച്ച് ബോണറ്റിൽ പിടിച്ചിരുന്നത് മൂന്ന് കിലോമീറ്ററോളം, കാർ ഡ്രൈവർ അറസ്റ്റിൽ

ഡൽഹിയിൽ ടാക്സി ഡ്രൈവറെ തന്റെ കാറിന്റെ ബോണറ്റിൽ ഇടിച്ചുകയറ്റി മൂന്ന് കിലോമീറ്ററോളം വണ്ടിയോടിച്ച കേസിൽ പ്രതി പിടിയിൽ. രാംചന്ദ് കുമാർ എന്നയാളാണ് പിടിയിലായത്. സംഭവസമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

ഏപ്രിൽ 30 രാത്രിയായിരുന്നു സംഭവം നടന്നത്. യാത്രക്കാരെ ഇറക്കിവിട്ട് വരികയായിരുന്നു ടാക്സി ഡ്രൈവറായ ചേതൻ. ഇതിനിടെ തന്റെ കാറിൽ രാംചന്ദ് കുമാറിന്റെ കാർ ഇടിക്കുന്നത് ശ്രദ്ധയിൽപ്പെടുകയും തുടർന്ന് വാക്കുതർക്കമുണ്ടാകുകയും ആയിരുന്നു. ഇതിനിടെ ദേഷ്യം വന്ന രാംചന്ദ് ചേതനെ തന്റെ കാറിന്റെ ബോണറ്റിൽ ഇടിച്ചുകയറ്റി മൂന്ന് കിലോമീറ്ററോളം യാത്ര ചെയ്തു. ദില്ലി ആശ്രം ചൗക്ക് മുതൽ നിസാമുദിൻ ദർഗ വരെയാണ് ചേതൻ കാറിന്റെ ബോണറ്റിൽ ജീവനും കയ്യിൽ പിടിച്ച് കഴിഞ്ഞത്.

ALSO READ: ദില്ലിയിൽ ഒമ്പത് വയസുകാരി പീഡനത്തിനിരയായി, പ്രായപൂർത്തിയാകാത്ത പ്രതി കസ്റ്റഡിയിൽ

ഇതിനിടെ ചേതൻ വണ്ടി നിർത്താനും തന്നെ ഇറക്കിവിടാനും നിരവധി തവണ ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാൽ മദ്യലഹരിയിലായിരുന്ന രാംചന്ദ് ഇത് വകവെച്ചില്ല. വലിച്ചിഴയ്ക്കുന്ന വഴിയിൽ പോലീസുകാരുടെ ശ്രദ്ധയിൽപെട്ടതിനാൽ അവരാണ് ചേതനെ പിന്നീട് രക്ഷിച്ചത്. പൊലീസ് അറസ്റ്റ് ചെയ്ത രാംചന്ദ് എന്നാൽ താൻ ചേതനെ ഇടിച്ചുകയറ്റിയില്ലെന്നും അയാൾ വേണമെന്ന് വെച്ച് ബോണറ്റിൽ കയറിയിരിക്കുകയായിരുന്നുവെന്ന വിചിത്രന്യായമാണ് ഉന്നയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel