
സഹാരണ്‍പൂരിലെ ഒരു ടാക്സി ഡ്രൈവറുടെ ചേതമില്ലാത്ത ഉപകാരമാണ് സമൂഹമാധ്യമത്തിൽ ഇപ്പോള്‍ വൈറലാകുന്നത്. റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ അസിമ എന്ന പെണ്‍കുട്ടിയെ വണ്ടിയിടിക്കുന്നു. പരുക്കേറ്റ് ജീവനുവേണ്ടി മല്ലടിക്കുന്ന പെണ്‍കുട്ടിയെ ആരും തിരിഞ്ഞു നോക്കിയില്ല. അവള്‍ക്ക് പ്രാഥമിക ശുശ്രൂഷ നൽകാൻ ആരും തന്നെ സന്നദ്ധരായി വന്നില്ല.
അപ്പോഴാണ് ടാക്സി ഡ്രൈവറായ രാജ് വീർ പെണ്‍കുട്ടിയുടെ അവസ്ഥ മനസിലാക്കി ഓടിയെത്തുന്നത്. പെട്ടെന്ന് തന്നെ പെണ്‍കുട്ടിയെ തൻ്റെ ടാക്സിയിലേക്ക് എടുത്ത് കയറ്റുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. എന്നാൽ അവളെ ഉടൻ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കണമെന്നും രണ്ട് ലക്ഷം രൂപ ചെലവാകുമെന്നും ഡോക്ടർമാർ പറഞ്ഞു. ഒന്നും ചിന്തിക്കാതെ തന്നെ തൻ്റെ പ്രധാന വരുമാനമായ ടാക്സി വിൽക്കുകയും രണ്ടര ലക്ഷം രൂപ അടയ്ക്കുകയും ചെയ്തു. അടുത്തിടെയാണ് രാജ് വീർ ടാക്സി വാങ്ങുന്നത്. എന്നാൽ ഒരു ജീവൻ രക്ഷിക്കാനായി ഒന്നും ആലോചിക്കാതെ തൻ്റെ ടാക്സി വിൽക്കുകയായിരുന്നു. അങ്ങനെ ആ പെണ്‍കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവന്നു.
പിന്നീട് ഒരുപാട് നാളുകള്‍ക്കപ്പുറം ഇരുവരും വീണ്ടും കണ്ടുമുട്ടി. തൻ്റെ പഠനം പൂർത്തീകരിച്ചിട്ടുള്ള കോണ്‍വൊക്കേഷൻ ദിവസമായിരുന്നു അന്ന്. രാജ് വീറിനെയും പരിപാടിക്ക് വിളിച്ചിരുന്നു. മെഡൽ വാങ്ങാൻ ഏറ്റവും അർഹനായിട്ടുള്ളത് താൻ അല്ലെന്നും രാജ് വീറിന് അത് നൽകുകയും ചെയ്തു. പിന്നാലെ ഒരു പുതുപുത്തൻ ടാക്സിയും അസിമ വാങ്ങി നൽകി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

