
ടി ഡി രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോര സിനിമയാകുവാണെങ്കിൽ ഇട്ടിക്കോരയായി മമ്മൂട്ടിയെ മാത്രമേ കാണാന്‍ സാധിക്കുള്ളൂവെന്ന് എഴുത്തുകാരൻ കൂടിയായ ടി.ഡി. രാമകൃഷ്ണന്‍. മറ്റൊരു നടനെയും ആ വേഷത്തിലേക്ക് ചിന്തിക്കാന്‍ പോലും സാധിക്കില്ലെന്നും രാമകൃഷ്ണന്‍ പറഞ്ഞു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ആ നോവല്‍ വായിച്ചിട്ടുള്ളവര്‍ക്ക് അറിയാം ആ സബ്ജക്ട് എത്രമാത്രം കോംപ്ലിക്കേറ്റഡാണെന്ന്. സിനിമയാക്കാന്‍ ഒരുപാട് ബുദ്ധിമുട്ടുള്ള ഒരു സബ്ജക്ടാണ്. ഇതെല്ലാം മറികടന്ന് സിനിമയാവുകയാണെങ്കില്‍ നായകനായി മമ്മൂക്കയല്ലാതെ മറ്റൊരു ഓപ്ഷനില്ല. ഇട്ടിക്കോരയുടെ ആദ്യ വായനക്കാരില്‍ ഒരാള്‍ മമ്മൂക്കയാണ് എന്നും അദ്ദേഹം ആ നോവല്‍ വായിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലുണ്ടെന്നും രാമകൃഷ്ണന്‍ പറഞ്ഞു. . ഒറ്റപ്പാലത്ത് ഒരു സിനിമയുടെ ലൊക്കേഷനിൽ വെച്ച് മമ്മൂട്ടിയെ കണ്ട ആ സമയത്ത് താന്‍ ആ നോവൽ മമ്മൂട്ടിക്ക് സമ്മാനിച്ചതെന്നും ടി ഡി രാമകൃഷ്ണൻ പറഞ്ഞു.
അന്ന് തുടങ്ങിയ സൗഹൃദമാണ് മമ്മൂട്ടിയുമായി ഉള്ളത്. പിന്നീട് ഭ്രമയുഗത്തില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യുന്നതിലേക്ക് വരെ ആ സൗഹൃദം വളർന്നു. ഇട്ടിക്കോരയുടെ വേഷത്തിൽ മമ്മൂട്ടിയല്ലാതെ മറ്റൊരു നടനെയും ചിന്തിക്കാന്‍ പോലും പറ്റില്ല,’ എന്നും ടി.ഡി. രാമകൃഷ്ണന്‍ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here