മരണത്തിനു തൊട്ടുമുമ്പും വിദ്യാർഥികളുടെ അസ്സൈന്മെന്റ് നോക്കി മാർക്കിടുന്ന അധ്യാപകൻ; വേദനയായി സോഷ്യൽ മീഡിയയിലെ വൈറൽ ചിത്രം

ആശുപത്രിക്കിടക്കയിൽ മരണത്തിന് തൊട്ടുമുമ്പും വിദ്യാർഥികളുടെ അസ്സൈന്മെന്റ് വിലയിരുത്തി മാർക്കിടുന്ന ഒരധ്യാപകന്റെ ചിത്രമിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അധ്യാപകന്റെ ആശുപത്രിക്കിടക്കയിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് മകളായ സാന്ദ്ര വെനേഗാസ് തന്നെയാണ്. തന്റെ ജോലിയോടുള്ള അദ്ദേഹത്തിന്റെ ആത്മാർഥതയും വിദ്യാർഥികളോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും നെറ്റിസൺസിന്റെ മനസിനെ സ്പർശിച്ചുകഴിഞ്ഞു.

Also Read; കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരൻ ജയിൽ ചാടിയത് ആസൂത്രിതം; സിസിടിവി ദൃശ്യങ്ങൾ

തീരെ അവശനിലയിൽ ആശുപത്രിയിലേക്ക് മാറ്റുമ്പോൾ പോലും തന്റെ ലാപ്ടോപ്പും ചാർജറും എടുക്കാൻ അദ്ദേഹം മറന്നില്ല എന്നാണ് മകൾ സാന്ദ്ര പറയുന്നത്. ആശുപത്രിയിലെത്തിയതിന് പിന്നാലെ തന്നെ അദ്ദേഹത്തെ എമർജൻസി റൂമിലേക്ക് മാറ്റി. അവിടുന്ന് വയ്യാത്ത അവസ്ഥയിൽ പോലും അദ്ദേഹം തന്റെ വിദ്യാർഥികളുടെ അസ്സൈന്മെന്റ് പരിശോധിക്കുകയും വിലയിരുത്തുകയുമൊക്കെ ചെയ്തുവെന്നാണ് മകൾ പറഞ്ഞത്.

എന്നാൽ പിറ്റേ ദിവസം തന്നെ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. അധ്യാപകനെന്ന നിലയിൽ ജോലിയോടുണ്ടായിരുന്ന ആത്മാർത്ഥതയെക്കുറിച്ചും മകൾ പോസ്റ്റിനൊപ്പം എഴുതിയിട്ടുണ്ട്. ആരോഗ്യം മോശമായിരിക്കുമ്പോഴോ, പകർച്ചവ്യാധികളുടെ സമയത്തോ ഒക്കെ അധ്യാപകർ ജോലി ചെയ്യുന്നുണ്ട്. അതൊന്നും പലരും മനസിലാക്കുന്നില്ല. ആ സമയത്തും അധ്യാപകർ തങ്ങളുടെ ചുമതലകൾ പൂർത്തിയാക്കുന്നതിനെക്കുറിച്ചോർത്ത് ആധിയിലാണ്” എന്നാണ് സാന്ദ്ര ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്.

Also Read; കൂടുതൽ പ്രാദേശിക സർവീസുകളുമായി സിയാൽ; കണ്ണൂർ, മൈസൂർ, തിരുച്ചി, തിരുപ്പതി എന്നിവിടങ്ങളിലേക്ക് സർവ്വീസ്

സാന്ദ്ര പങ്കുവെച്ച അച്ഛന്റെ ചിത്രം വളരെ വേഗത്തിൽ തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിച്ചിട്ടുണ്ട്. ഒരുപാട് പേർ ചിത്രത്തിന് കമന്റും ഷെയറുമൊക്കെ ചെയ്തിട്ടുണ്ട്. അവസാനനിമിഷം പോലും ജോലി ചെയ്യാൻ കാണിച്ച അദ്ദേഹത്തിന്റെ ആത്മാർത്ഥതയെ അഭിനന്ദിച്ചു കൊണ്ടുള്ളതാണ് മിക്ക കമന്റുകളും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here