
പാലക്കാട് പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളേജിൽ സുവോളജി വിഭാഗത്തിൽ ഒരു അതിഥി അധ്യാപക ഒഴിവുണ്ട്. യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യത ഉണ്ടായിരിക്കണം.തൃശൂർ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം.
താല്പര്യമുള്ള ഉദ്യോഗാർഥികൾ വയസ്സ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ പ്രമാണങ്ങളുമായി ജൂൺ 23 തിങ്കളാഴ്ച രാവിലെ 11 മണിക്ക് പ്രിൻസിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0466 2212223, sngscollege@gmail.com.
Also read: നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി 8 പുതിയ ബസുകള്‍; മന്ത്രി വീണാ ജോര്‍ജ് ഫ്ലാഗ് ഓഫ് ചെയ്തു
ഒ ആർ സി പരിശീലകരുടെ പാനൽ; അപേക്ഷ ക്ഷണിച്ചു
കൊല്ലം ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ‘ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതി’യിലേക്ക് റിസോര്‍സ് പേഴ്‌സണ്‍ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തരബിരുദം /ബിരുദം /എ.എസ്.ഡബ്ല്യൂ/ ടി.ടി.സി/ ബിഎഡ്, കുട്ടികളുടെ മേഖലയിലും പരിശീലനമേഖലയിലും പ്രവര്‍ത്തിപരിചയമാണ് യോഗ്യത. ബയോഡേറ്റാ, യോഗ്യത, പ്രവര്‍ത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഫോട്ടോയും സഹിതം ജൂണ്‍ 30 നകം ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 04742791597.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here