ബ്രിട്ടനിൽ അധ്യാപകർ കൂലിവർധനവിനായി സമരത്തിൽ; അവതാളത്തിലായി യൂണിവേഴ്സിറ്റി വിദ്യാഭ്യാസം

ബ്രിട്ടണിൽ കൂലിവർധന ആവശ്യപ്പെട്ട് സമരവുമായി യൂണിവേഴ്സിറ്റി അധ്യാപകർ. ഉത്തരക്കടലാസ് നോക്കാതെയും പണിമുടക്കിയും തെരുവിലാണ് അധ്യാപക സമൂഹം. യൂണിവേഴ്സിറ്റിയുടെ കെടുകാര്യസ്ഥത മൂലം ആയിരക്കണക്കിന് വിദ്യാർഥികളുടെ ഭാവിയും അവതാളത്തിലാണ്.

ALSO READ: പി ടി സെവന്റെ കാഴ്ച നഷ്‌ടമായ സംഭവം; ദുരൂഹത ആരോപിച്ച് ആനപ്രേമി സംഘം

ബ്രിട്ടനിൽ കൂലിയും പെൻഷനും വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാന യൂണിവേഴ്സിറ്റികളിലെല്ലാം അധ്യാപകർ തെരുവിൽ ഇറങ്ങിക്കഴിഞ്ഞു ഉത്തരക്കടലാസ് നോക്കാതെയും പഠിപ്പിക്കൽ മുടക്കിയുമാണ് എഡിൻബറോ യൂണിവേഴ്സിറ്റിയിൽ അടക്കം സമരം പുരോഗമിക്കുന്നത്. വിദ്യാർത്ഥികളുടെ ഭാവിയടക്കം അവതാളത്തിലാകുന്ന ഘട്ടത്തിലും വിഷയം പരിഹരിക്കാതെ കെടുകാര്യസ്ഥത തുടരുകയാണ് യൂണിവേഴ്സിറ്റി മാനേജ്മെൻ്റുകൾ. മാർക്കുകൾ ഉൾപ്പെടുത്താത്ത സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്ന ഗ്രാജുവേഷൻ ചടങ്ങുകൾ ബഹിഷ്കരിക്കുന്നുമുണ്ട് വിദ്യാർത്ഥികൾ. ‘നിങ്ങളുടെ തൊഴിലാളികൾക്ക് കൂലി നൽകൂ’ എന്നാണ് വിദ്യാർഥികളും ഉയർത്തുന്ന മുദ്രാവാക്യം. കഴിഞ്ഞ ഏപ്രിൽ മുതൽ ആരംഭിച്ച അധ്യാപകസമരം പരിഹരിക്കാതെ അവസാനവർഷ വിദ്യാർഥികളുടെ അധ്യയനവും ഗ്രാജ്വേഷനും പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയിലാണ് അധികൃതർ.

ALSO READ: ‘കാരശ്ശേരിയുടെ അറിവിലേക്കാണ്; ഇവിടെ ഒന്നും മരിക്കുന്നില്ല’ – രഞ്ജിത് എഴുതുന്നു

ബ്രിട്ടനിൽ ഉയർന്ന യൂണിവേഴ്സിറ്റി സ്കോറുളള വിദ്യാർഥികളുടെ എണ്ണം വർധിക്കുന്നതിനാൽ ചില വിദ്യാർഥികൾക്ക് മാർക്ക് കുറച്ച് നൽകാനും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് നിർദ്ദേശം നൽകിയതായാണ് വിവരം. സമൂഹത്തിലെ വൈവിധ്യമുള്ള തൊഴിലുകളെ നിറവേറ്റാനാണ് അത്തരം ഒരു നിർദ്ദേശമെന്നാണ് സർക്കാർ വാദം. ശാസ്ത്രീയമായി മാർക്കിടൽ നടക്കാത്തതിനാൽ വിഷയം വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിച്ചേക്കും. പ്രശ്നത്തിൽ യൂണിവേഴ്സിറ്റി വിദ്യാർഥികളും തെരുവിലിറങ്ങാനാണ് സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News