
ഐസിസി മെൻസ് ടീം റാങ്കിങ്ങിൽ ടെസ്റ്റിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ടീം ഇന്ത്യ. അതേസമയം ഏകദിനത്തിലും ട്വന്റി ട്വന്റിയിലും റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി. തുടർച്ചയായ രണ്ട് ടെസ്റ്റ് പരമ്പരകളിലെ തോൽവിയാണ് ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യൻ ടീം പുറകിലേക്ക് പോകാൻ കാരണം.
ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾക്ക് പുറകിലാണ് ടെസ്റ്റ് റാങ്കിങ്ങിൽ ഇപ്പോൾ ടീം ഇന്ത്യ. ന്യൂസിലാൻഡിനോടേറ്റ പരമ്പര തോൽവിയും ഓസ്‌ട്രേലിയക്കെതിരായ തോൽവിയുമാണ് റാങ്കിങ്ങിൽ പുറകോട്ട് വലിച്ചതിന്റെ പ്രധാന കാരണങ്ങൾ. 2017 ന് ശേഷം ബോർഡർ-ഗവാസ്‌കർ ട്രോഫി നഷ്ടപ്പെട്ടതും തിരിച്ചടിയായി.
Also Read: ക്യാച്ചുകള്‍ കൈവിട്ടതിനാലാണ് കളി കൈവിട്ടത്: തോൽവിയിൽ പ്രതികരണവുമായി ഋഷഭ് പന്ത്
ഓസ്‌ട്രേലിയയാണ് ടെസ്റ്റ് റാങ്കിങ്ങിൽ ഇപ്പോൾ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. 126 റേറ്റിങ് പോയിന്റാണ് ടീം ഓസ്ട്രേലിയക്ക് ഉള്ളത്. ഇംഗ്ലണ്ട് (113), ദക്ഷിണാഫ്രിക്ക (111), ഇന്ത്യ (105) എന്നിങ്ങനെയാണ് സ്ഥാനങ്ങൾ.
അതേസമയം ടെസ്റ്റ് റാങ്കിങ്ങിൽ പുറകോട്ട് പോയെങ്കിലും ഏകദിനത്തിലും ട്വന്റി ട്വന്റിയിലും ഒന്നാം സ്ഥാനം നിലനിർത്താൻ ഇന്ത്യൻ ടീമിന് സാധിച്ചു.


കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here