പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യക്ക് ആവേശ വിജയം; അവസാന ഓവറിൽ 3 വിക്കറ്റെടുത്ത് ബൂംറ

പാക്കിസ്ഥാനെതിരായ മത്സരത്തിൽ ടീം ഇന്ത്യക്ക് തകർപ്പൻ വിജയം. അവസാന ഓവറിൽ 6 റൺസിനാണ് ഇന്ത്യ പാക്കിസ്ഥാനെതിരായ വിജയം കൈവരിച്ചത്. ഇന്നലെ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയത് ഇന്ത്യയായിരുന്നു. 19 ഓവറിൽ 119 റൺസിനായിരുന്നു ഇന്ത്യ ബാറ്റിങ്‌ പൂർത്തിയാക്കിയത്. വിജയം ഉറപ്പിച്ചായിരുന്നു ഇന്ത്യക്കെതിരെ പാക്കിസ്ഥാൻ ബാറ്റിങ്ങിനായി ഗ്രൗണ്ടിലേക്കിറങ്ങിയത്.

Also Read; സഖ്യകക്ഷികൾക്ക് 5 ക്യാബിനറ്റ് പദവി ഉൾപ്പെടെ 11 സ്ഥാനങ്ങൾ, 61 മന്ത്രിസ്ഥാനങ്ങൾ ബിജെപിക്ക്; മൂന്നാം തവണയും അധികാരത്തിലേറി മോദി

എന്നാൽ ബോളര്മാരുടെ കരുത്തിൽ ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയായിരുന്നു. 20 ഓവറിൽ 7ന് 113 എന്ന സ്കോറിന് പാക്കിസ്ഥാനെ പിടിച്ചുകെട്ടി. 6 റൺസിലുള്ള ആവേശോജ്വല ജയമായിരുന്നു ഇന്ത്യയുടേത്. ഈ വിജയത്തോടെ ഗ്രൂപ്പ് എയിൽ ഇന്ത്യ ഒന്നാമതെത്തി. എന്നാൽ ഈ മത്സരത്തിൽ തോറ്റ പാക്കിസ്ഥാന്റെ ഭാവി ടൂർണമെന്റിൽ പരുങ്ങലിലാണ്.

അവസാന ഓവറിൽ അർഷ്ദീപ് സിങ് പന്തെറിയുമ്പോൾ പാക്കിസ്ഥാന് ജയിക്കാൻ 18 റൺസ് ആവശ്യമായിരുന്നു. ആദ്യ പന്തിൽ ഇമാദ് വസീമിനെ വീഴ്ത്തിയ അർഷ്ദീപ് സിങ് അടുത്ത രണ്ടു പന്തുകളിലും വഴങ്ങിയത് ഓരോ റൺ വീതം. അവസാന 3 പന്തുകളിൽ ജയിക്കാൻ 16 റൺസായിരുന്നു വേണ്ടത്.

Also Read; ജമ്മു കശ്മീരിൽ തീർത്ഥാടകരുടെ വാഹനത്തിന് നേരെ ഭീകരാക്രമണം; 10 മരണം

നാലും അഞ്ചും ബോളിൽ 4 പന്തിൽ 10 നോട്ടൗട്ട് എന്ന നിലയിൽ ബൗണ്ടറി നേടുമ്പോൾ അവസാന പന്തിൽ നേടാനായത് ഒരു റൺ മാത്രമായിരുന്നു. 4 ഓവറിൽ 14 റൺസിന്‌ വഴങ്ങിയ പാക് ടീമിനെ അവസാന ഓവറിൽ 3 വിക്കറ്റ് വീഴ്ത്തിയത് ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയാണ്. ബുമ്രയാണ് ഈ മത്സരത്തിൽ പ്ലെയർ ഓഫ് ദ് മാച്ച്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News