സഞ്ജുവിന്റെ ജേഴ്‌സി അണിഞ്ഞ് സഹതാരം, പ്രതിഷേധവുമായി ആരാധകര്‍

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ പ്ലേയിങ് 11 നിന്ന് സഞ്ജു സാംസണിനെ തഴഞ്ഞതില്‍ പ്രതിഷേധവുമായി സഹതാരം. സഞ്ജുവിനെ മറികടന്ന് വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനെത്തിയപ്പോള്‍ സൂര്യകുമാര്‍ യാദവും പ്ലേയിങ് 11 സ്ഥാനം പിടിച്ചു. ഏഷ്യാ കപ്പും ഏകദിന ലോകകപ്പും വരാനിരിക്കെ സഞ്ജുവിന്റെ വഴി അടക്കുന്ന തീരുമാനമാണ് ടീം മാനേജ്മെന്റ് സ്വീകരിച്ചിരിക്കുന്നത്. സഞ്ജു സാംസണിനെ 11 നിന്ന് തഴഞ്ഞപ്പോഴും സഞ്ജുവിന്റെ 9ാം നമ്പര്‍ ജേഴ്‌സി അണിഞ്ഞ് ചേര്‍ത്തുനിര്‍ത്തുന്ന നടപടിയാണ് സൂര്യയുടെ ഭാഗത്തുനിന്ന് ഉണ്ടായത്.

Aldകുട്ടിക്കാനത്ത് മിനിലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

സഞ്ജു ആദ്യ ഏകദിനത്തില്‍ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് ആരാധകരെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടിട്ടുണ്ട്. മത്സരത്തിന്റെ ടോസിന് ശേഷം സഞ്ജു ടീമിലില്ലെന്ന് ഉറപ്പായപ്പോള്‍ത്തന്നെ ആരാധകര്‍ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം രേഖപ്പെടുത്തിയിരുന്നു.

പ്ലേയിങ് 11- ഇന്ത്യ- രോഹിത് ശര്‍മ (ര), ശുബ്മാന്‍ ഗില്‍, വിരാട് കോലി, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാര്‍.

Also Read: ഐഫോൺ വാങ്ങാനായി കുട്ടിയെ വിറ്റ ദമ്പതികൾ അറസ്റ്റിൽ

വെസ്റ്റ് ഇന്‍ഡീസ്-ഷെയ് ഹോപ്പ് (ര), കെയ്ല്‍ മെയേഴ്സ്, ബ്രണ്ടന്‍ കിങ്, അലിക് അതനാസെ, ഷിംറോന്‍ ഹെറ്റ്മെയര്‍, റൊമാരിയോ ഷിഫേര്‍ഡ്, യാനിക് കാറിഹ്, റോവ്മാന്‍ പവല്‍, ഡൊമിനിക് ഡ്രേക്സ്, ജെയ്ഡന്‍ സീല്‍സ്, ഗുദാകേഷ് മോത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News