ടീസറുമായി മോഹൻലാൽ; ‘വർഷങ്ങൾക്ക് ശേഷം’ ടീസറിൽ പഴയ ലാലേട്ടനെ കണ്ടെന്ന് ആരാധകർ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വര്‍ഷങ്ങള്‍ക്ക് ശേഷ’ത്തിന്റെ ടീസർ റിലീസ് ചെയ്തു. പ്രിയതാരം മോഹൻലാൽ ആണ് ടീസർ റിലീസ് ചെയ്തത്. ടീസർ നൽകുന്ന സൂചനയിൽ നിന്നും രണ്ട് കാലഘട്ടത്തെ കഥയാണ് ചിത്രം പറയുന്നതെന്നാണ് മനസ്സിലാവുന്നത്. സിനിമയാണ് പ്രധാന പ്രമേയം. ഏപ്രില്‍ 11ന് സിനിമ തീയേറ്ററിൽ റിലീസ് ചെയ്യുമെന്ന വിവരവും പുറത്തുവിട്ടിട്ടുണ്ട്.

ALSO READ: ഒരു ടിക്കറ്റിന് ഒരു ടിക്കറ്റ് ഫ്രീ; വാലന്റൈൻസ് ഡേ ദിനത്തിൽ പ്രണവ് ചിത്രം റീ റിലീസിനെത്തുന്നു

ഹൃദയം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്‍റെ സംവിധാനത്തിനൊപ്പം തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനീത് ശ്രീനിവാസന്‍ ആണ്. മേരിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യം ആണ് വര്‍ഷങ്ങള്‍ക്കു ശേഷം നിര്‍മിക്കുന്നത്. പ്രണവിന് പുറമെ ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, നിവിൻ പോളി, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, വൈ ഗീ മഹേന്ദ്ര, ഷാൻ റഹ്മാൻ, നീത പിള്ള തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. ബോംബൈ ജയശ്രീയുടെ മകന്‍ അമൃത് രാംനാഥ് സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിന് വേണ്ടി ബോംബെ ജയശ്രീ, വൈശാഖ് സുഗുണൻ, മനു മഞ്ജിത്ത്, വിനീത് ശ്രീനിവാസൻ എന്നിവർ വരികൾ എഴുതിയിട്ടുണ്ട്.

അതേസമയം ടീസർ പുറത്ത്‌വന്നതിന് പിന്നാലെ പ്രണവും മോഹന്‍ലാലും തമ്മിലുള്ള ചില സാമ്യങ്ങള്‍ ആരാധകര്‍ എടുത്ത് കാണിക്കുന്നുണ്ട്. തൊണ്ണൂറുകളിലെ ലാലേട്ടനെ ഓർമിപ്പിക്കുന്ന ലുക്കിൽ പ്രണവ്, ചില സീനുകളിൽ പഴയ മോഹൻലാലിനെ കണ്ടു, അച്ഛന്റെ ലുക്കിൽ മകൻ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ.

ALSO READ: ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങളിൽ ഇനി ഇന്ദിരയും നർഗീസും ഇല്ല; അതും വെട്ടി കേന്ദ്രം

വിശ്വജിത്ത് ഒടുക്കത്തിൽ ആണ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് രഞ്ജൻ എബ്രഹാമും പ്രൊഡക്ഷൻ ഡിസൈനർ നിമേഷ് എം താനൂരും വസ്ത്രാലങ്കാരം ദിവ്യ ജോർജും പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്തിരൂരും ചീഫ് അസോസിയേറ്റ് ഡയറക്ടർ അഭയ് വാര്യരും മേക്കപ്പ് റോണക്സ് സേവ്യറും ആണ് നിർവഹിക്കുന്നത്.

ALSO READ: ‘പ്രേമലു’വിന്റെ കുതിപ്പിന് പിന്നാലെ ഭാവനാ സ്റുഡിയോസിന്റെ അടുത്ത ചിത്രം

ഓഡിയോഗ്രഫി വിപിൻ നായരും കളറിസ്റ്റ് ആയി ശ്രീക് വാരിയരും വിഎഫ്എക്സ് അക്സൽ മീഡിയയും ഫിനാൻസ് കൺട്രോളർ ആയി വിജീഷ് രവിയും ടിൻസൺ തോമസും പർച്ചേസ് മാനേജർ ആയി ജയറാം രാമകൃഷ്ണയും ചിത്രത്തിന്റെ അണിയറയിലുണ്ട്. നിശ്ചലദൃശ്യങ്ങൾ പകർത്തുന്നത് ബിജിത്ത് ധർമ്മടം ആണ്. പബ്ലിസിറ്റി ഡിസൈൻ കൈകാര്യം ചെയ്യുന്നത് യെല്ലോടൂത്ത്സ് ആണ്. സബ്ടൈറ്റിലുകൾ തയാറാക്കിയിരിക്കുന്നത് വിവേക് ​​രഞ്ജിത്ത് ആണ്.
വിതരണവും ഓൾ ഇന്ത്യ ഡിസ്‌ട്രിബ്യൂഷനും മെറിലാൻഡ് സിനിമാസ്. പ്രൊമോ കട്ട്സ്: Cutzilla Inc, ഓഡിയോ പങ്കാളി: തിങ്ക് മ്യൂസിക്, വിദേശ വിതരണ പങ്കാളി: ഫാർസ് ഫിലിം, മാർക്കറ്റിംഗ് പാർട്ണർ: കല്യാൺ ജ്വല്ലേഴ്‌സ്, എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News