15000 രൂപയിൽ താഴെയിതാ ഒരു ഡീസന്റ് ഫോൺ; അറിയാം ബുധനാഴ്ച ലോഞ്ച് ചെയ്യാൻ പോകുന്ന പോക്കോ എം7 പ്ലസിന്റെ സവിശേഷതകൾ

Poco M7 Plus 5G

ചുരുങ്ങിയ കാലം കൊണ്ട് കിടിലൻ സവിശേഷതകൾ കൊണ്ട് ഉപഭോക്താക്കളുടെ മനം കവർന്ന ഫോണുകൾ ആണ് ഷവോമിയുടെ സബ് ബ്രാന്‍ഡായ പോക്കോയുടേത്. ആകർഷകമായ വിലയിൽ മികച്ച ഫീച്ചറുകൾ നൽകുന്നുവെന്നതാണ് പോക്കോ ഫോണിന്റെ സവിശേഷത.


തങ്ങളുടെ പുതിയ ഫോണ്‍ ആയ എം7 പ്ലസ് ഫൈവ് ജി വിപണിയിലിറക്കാൻ തയ്യാറെടുക്കുകയാണിപ്പോൾ പോക്കോ. ഓഗസ്റ്റ് 13 ബുധനാഴ്ചയാണ് ഇന്ത്യന്‍ വിപണിയില്‍ പോക്കോ പുതിയ ഫോൺ അവതരിപ്പിക്കുക. ലോഞ്ചിന് മുന്നോടിയായി ഫോണിന്റെ സവിശേഷതകൾ പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ കമ്പനി.
നിലവിലുള്ള പോക്കോ എം7 ഫൈവ് ജി, എം7 പ്രോ ഫൈവ് ജി മോഡലുകള്‍ക്കൊപ്പമാണ് പുതിയ മോഡല്‍ അവതരിപ്പിക്കാന്‍ പോകുന്നത്.

ALSO READ: ഫോൺ എടുക്കാൻ നിൽക്കുന്നവരുടെ ശ്രദ്ധക്ക്: ഓഗസ്റ്റിൽ റിലീസാകുന്ന കിടിലൻ ഫോണുകൾ ഇവയാണ്

7,000mAh ബാറ്ററിയോടെയാണ് ഫോൺ ഇറങ്ങുന്നത്. ഈ ബാറ്ററി സെഗ്മെന്റിലെ ഏറ്റവും സ്ലിം ഫോണാണിതെന്നാണ് കമ്പനി റിപ്പോർട്ട് ചെയ്യുന്നത്. 7,000mAh ബാറ്ററിയോടൊപ്പം റിവേഴ്സ് ചാര്‍ജിങ്ങിനെ ഫോണ്‍ പിന്തുണയ്ക്കുമെന്നും ഈ സവിശേഷത ഉപയോക്താക്കളെ ഈ ഫോണ്‍ ഉപയോഗിച്ച് മറ്റ് സ്മാര്‍ട്ട്ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ സഹായിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. 144Hz റിഫ്രഷ് റേറ്റുള്ള 6.9 ഇഞ്ച് ഡിസ്പ്ലേ, ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 6s Gen 3 ചിപ്സെറ്റ് എന്നിവ ഫോണിന് കരുത്ത് പകരും.

ALSO READ : 6.7-ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, ട്രിപ്പിൾ ക്യാമറ, എക്സിനോസ് 2400 പ്രൊസസ്സർ: വരുന്നു സാംസങ് S25 FE

50MP പ്രൈമറി സെന്‍സറുള്ള ഡ്യുവല്‍ റിയര്‍ കാമറ സജ്ജീകരണവും സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 8MP ഫ്രണ്ട് ഫേസിങ് കാമറയും ഹോമിൽ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. ഒറ്റ ചാര്‍ജില്‍ 12 മണിക്കൂര്‍ വരെ നാവിഗേഷന്‍, 24 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക്, 27 മണിക്കൂര്‍ സോഷ്യല്‍ മീഡിയ ഉപയോഗം, 144 മണിക്കൂര്‍ വരെ ഓഫ്ലൈന്‍ മ്യൂസിക് പ്ലേബാക്ക് എന്നിങ്ങനെ നിരവധി സവിശേഷതകളുള്ള ഒരു ഡീസന്റ് ഫോൺ ആണ് ഇറങ്ങാൻ പോകുന്നത്.
ഫോണിന്റെ വിലയെ പറ്റി കമ്പനി ഔദ്യോഗികമായി പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും 15000 രൂപയില്‍ താഴെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇ-കോമേഴ്സ് പ്ലാറ്റ്ഫോം വഴിയായിരിക്കും ഫോണിന്റെ വില്‍പ്പന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News