
38മത് കേരള സയന്‍സ് കോണ്‍ഗ്രസിന്റെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 30 ന് അവസാനിക്കും. കേരള ശാസ്ത്രസാങ്കേതികപരിസ്ഥിതി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കോണ്‍ഗ്രസിലേക്കുള്ള രജിസ്‌ട്രേഷന്‍ http://www.ksc.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ചെയ്യാൻ കഴിയും.
38മത് കേരള സയന്‍സ് കോണ്‍ഗ്രസ് 2026 ജനുവരി 30, 31, ഫെബ്രുവരി 1, 2 തീയതികളില്‍ എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളേജിൽ വെച്ചാണ് നടത്തുന്നത്. ഗവേഷകര്‍, ശാസ്ത്രജ്ഞര്‍, വ്യവസായ പ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കെല്ലാം ഒരുമിച്ച് ചർച്ചയുടെയും അറിവ് വിനിമയത്തിന്റെയും വേദിയൊരുക്കുന്ന ശാസ്ത്രസമ്മേളനമായി സയന്‍സ് കോണ്‍ഗ്രസ് മാറും.
സാങ്കേതിക സെഷനുകള്‍, യുവ ഗവേഷകരുടെയും വിദ്യാര്‍ത്ഥികളുടെയും അവതരണങ്ങള്‍, അക്കാദമിക്–ഇന്‍ഡസ്ട്രി സംവാദങ്ങള്‍, സ്മാരക പ്രഭാഷണങ്ങള്‍, ശാസ്ത്ര പ്രദര്‍ശനങ്ങള്‍, ശാസ്ത്രബോധവത്കരണം തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഈ വര്‍ഷവും ഒരുക്കുന്നു. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ദേശീയതലത്തിലെ ശാസ്ത്രജ്ഞരുടെ പ്രത്യേക സംഗമവും ഇത്തവണയുടെ സമ്മേളനത്തിന്റെ ഭാഗമായിരിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

