ഗെയിം കളിയാണോ ലക്ഷ്യം, അതോ എഡിറ്റിംഗോ… ഇവിടെ രണ്ടും പോകും; ഏസർ നൈട്രോ വി15 ഇന്ത്യയിൽ പുറത്തിറങ്ങി

acer nitro v15

നമ്മുടെ കൈചലിക്കുന്നതിന്‍റെ ഇരട്ടി വേഗത്തിൽ കുതിക്കുന്ന ഒരു ഗെയിമിങ് മെഷീൻ നോക്കി നടക്കുന്നവരാണ് നിങ്ങളെങ്കിൽ നിങ്ങളുടെ തെരച്ചിൽ ഇവിടെ അവസാനിപ്പിക്കാം. വീഡിയോ ഗെയിമിങ്, എഡിറ്റിംഗ്, ഡിസൈനിംഗ് തുടങ്ങി ഏത് കനത്ത ടാസ്‌ക്കും ഈസിയായി പൂർത്തിയാക്കാൻ ശേഷിയുള്ള ഏസറിന്‍റെ പുതിയ നൈട്രോ വി15 ഇന്ത്യയിൽ പുറത്തിറങ്ങി. ഇന്‍റലിന്‍റെ രണ്ട് പ്രോസസർ വേരിയന്‍റുകളിലായി എൻവിഡിയ ആർടിഎക്സ് 50-സീരീസ് ജിപിയുവുമായാണ് നൈട്രോ വി15 എത്തുന്നത്.

സവിശേഷതകൾ

165Hz റിഫ്രഷ് റേറ്റും 3ms റെസ്പോൺസ് ടൈമും 100% sRGB കളർ കൃത്യതയുമുള്ള 15.6 ഇഞ്ച് ഫുൾ-എച്ച്ഡി ഡിസ്‌പ്ലേയാണ് വി15 ന് ഏസർ നൽകിയിട്ടുള്ളത്. പതിമൂന്നാം തലമുറ ഇന്‍റൽ കോർ i5, i7 വേരിയന്‍റുകളിൽ ലാപ്ടോപ്പ് ലഭ്യമാകും. 32GB വരെ DDR5 റാമും 2TB PCIe Gen 4 NVMe SSD ഓൺബോർഡ് സ്റ്റോറേജും ഇതിന്‍റെ പെർഫോമൻസിന് കരുത്ത് പകരുന്നു. DLSS 4 ശേഷിയും നെക്സ്റ്റ് ജെനറേഷൻ റേ ട്രെയ്‌സിംഗ് പിന്തുണയും ഉള്ള Nvidia GeForce RTX 5060 GPU ആണ് വി15 ന് താര പരിവേഷം നൽകുന്നത്.

ALSO READ; ഐഫോൺ 17 സീരീസ് പ്രീ ബുക്കിങ് ആരംഭിച്ചു; ഇപ്പോൾ ബുക്ക് ചെയ്താൽ മികച്ച ഓഫറുകളോടെ സ്വന്തമാക്കാം; വിശദ വിവരങ്ങളറിയാം

വമ്പൻ ടാസ്ക്കുകൾക്കിടയിലും കൂളായി നില്ക്കാൻ ഡ്യുവൽ-ഫാൻ, ഡ്യുവൽ-ഇന്‍റേക്ക്, ഡ്യുവൽ-എക്‌സ്‌ഹോസ്റ്റ് കൂളിംഗ് സിസ്റ്റം സജ്ജീകരണങ്ങളാണ് ഏസർ ഒരുക്കിയിരിക്കുന്നത്. ഉപയോക്താക്കൾക്ക് കൂളിങ് ഫാനിന്‍റെ വേഗത ക്രമീകരിക്കാനുള്ള ഓപ്ഷനും ഉണ്ടാകും.

നിരവധി എഐ സവിശേഷതകളുമായാണ് ലാപ്ടോപ്പ് എത്തുന്നത്. പ്യൂരിഫൈഡ് വോയ്‌സ് AI നോയ്‌സ് ക്യാൻസലേഷൻ, പ്യൂരിഫൈഡ് വ്യൂ AI വെബ്‌ക്യാം, ഇൻ-ഗെയിം വീഡിയോ ക്യാപ്‌ചറിനായി PLANET9 ProClip തുടങ്ങിയ AI-പവർ സവിശേഷതകളാണ് ഗെയിമർമാർക്കായി ഏസർ കരുതി വച്ചിരിക്കുന്നത്.

കണക്റ്റിവിറ്റിക്കായി, നൈട്രോ V15 വൈ-ഫൈ 6, ബ്ലൂടൂത്ത് 5.1, തണ്ടർബോൾട്ട് 4 ടൈപ്പ്-സി പോർട്ട്, ഒരു HDMI 2.1 പോർട്ട്, രണ്ട് USB 3.2 Gen 1 പോർട്ടുകൾ, പവർ-ഓഫ് ചാർജിംഗുള്ള ഒരു USB 3.2 Gen 1 പോർട്ട്, ഒരു RJ45 LAN പോർട്ട് എന്നവയും ലാപ്പിലുണ്ട്. 57Wh ബാറ്ററിയാണ് വി15 ന് പവർ നൽകുന്നത്. ഏകദേശം 2.1kg ഭാരമാണ് പ്രതീക്ഷിക്കുന്നത്.

ഇന്റൽ കോർ i5 13-ാം തലമുറ പ്രോസസർ വേരിയന്‍റിന് 89,999 രൂപയും, ഇന്റൽ കോർ i7 13-ാം തലമുറ പ്രോസസർ വേരിയന്റിന് 99,999 രൂപയുമാണ് ഇന്ത്യയിലെ പ്രാരംഭവില

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News