അദാനിയും ലിയോനാർഡോയും കൈകോർക്കുന്നു: ഇന്ത്യയിൽ അത്യാധുനിക ഹെലികോപ്റ്റർ നിർമ്മാണ കേന്ദ്രം വരുന്നു

ADANI GROUPS

ഇന്ത്യൻ പ്രതിരോധ മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ അദാനി ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസും ആഗോള പ്രതിരോധ-സുരക്ഷാ ഭീമനായ ലിയോനാർഡോയും കൈകോർക്കുന്നു. ഇന്ത്യയിൽ ഹെലികോപ്റ്ററുകൾ വികസിപ്പിക്കുന്നതിനും നിർമ്മിക്കുന്നതിനുമായി ഇരു കമ്പനികളും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

ചരിത്രപരമായ സഹകരണം ഇന്ത്യൻ സായുധ സേനയുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ പരിഹരിക്കാനും ഹെലികോപ്റ്റർ നിർമ്മാണത്തിന്റെ ആഗോള ഹബ്ബായി ഇന്ത്യയെ മാറ്റാനും സഹായിക്കും. പ്രധാനമായും ലിയോനാർഡോയുടെ അത്യാധുനിക ഹെലികോപ്റ്ററുകളായ AW169M, AW109 TrekkerM എന്നിവയെ കേന്ദ്രീകരിച്ചായിരിക്കും ഈ പദ്ധതി മുന്നോട്ട് പോകുന്നത്. ഘട്ടം ഘട്ടമായുള്ള തദ്ദേശീയവൽക്കരണം, മെയിന്റനൻസ്, റിപ്പയർ ആൻഡ് ഓവർഹോൾ സംവിധാനങ്ങൾ, പൈലറ്റ് പരിശീലനം എന്നിവയും ഈ പങ്കാളിത്തത്തിന്റെ ഭാഗമായി ഇന്ത്യയിൽ ലഭ്യമാകും എന്നാണ് റിപ്പോർട്ടുകൾ.

Also read: ആധാറിലും പാൻ കാർഡിലും ഇനി വീട്ടിലിരുന്ന് പേരുമാറ്റം; അറിയാം എങ്ങനെയെന്ന്

പദ്ധതിയുടെ പ്രധാന നേട്ടങ്ങൾ:

  • ആത്മനിർഭർ ഭാരത്: ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് കരുത്താകും.
  • തൊഴിലവസരങ്ങൾ: എൻജിനീയറിങ്, മാനുഫാക്ചറിങ്, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ ഉണ്ടാകും.
  • ആഗോള വിതരണ ശൃംഖല: ഇന്ത്യയെ ഒരു അന്താരാഷ്ട്ര ഹെലികോപ്റ്റർ നിർമ്മാണ കേന്ദ്രമായി മാറ്റുന്നതിനൊപ്പം, ആഗോള വിതരണ ശൃംഖലയുടെ ഭാഗമാകാനും സഹായിക്കും.
  • സിവിൽ ഏവിയേഷൻ: പ്രതിരോധ ആവശ്യങ്ങൾക്കൊപ്പം ഭാവിയിൽ ആഭ്യന്തര സിവിൽ വ്യോമയാന മേഖലയിലേക്കും ഈ സേവനങ്ങൾ വ്യാപിപ്പിക്കാൻ സാധ്യതയുണ്ട്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News