പ്രീമിയം ലാപ്പ്ടോപ്പുകൾക്ക് 43% വരെ ഓഫറുമായി ആമസോൺ

Premium Laptop

പ്രീമിയം ലാപ്പ്ടോപ്പുകൾക്ക് 43% വരെ ഓഫറുകളുമായി ആമസോൺ. ആപ്പിൾ, അസൂസ്, എച്ച്പി തുടങ്ങിയ കമ്പനികളുടെ പ്രീമിയം ലാപ്പ്ടോപ്പുകൾക്കാണ് ആമസോൺ ഡിസ്ക്കൗണ്ട് നൽക്കുന്നത്. ലൈറ്റ് വെയിറ്റ്, പവർഫുൾ മെഷീൻ എന്നിവ ആ​ഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഓഫറുകളാണ് ആമസോൺ നൽകുന്നത്. യാത്ര ചെയ്യുമ്പോൾ കയ്യിൽ ഒതുങ്ങുന്നതും ദൈനംദിന ആവശ്യങ്ങൾക്കായി ഉപയോ​ഗിക്കാൻ ഈ ലാപ്പ്ടോപ്പുകൾ സ്വന്തമാക്കാം.

15.6 ഇഞ്ച് FHD ഡിസ്‌പ്ലേ, പുതിയ ഇന്റൽ കോർ 5 120U പ്രോസസർ, 16GB LPDDR4X റാം, 512GB SSD സ്റ്റോറേജുള്ള സാംസങ് ​ഗാലക്സി ബുക്ക് 4 ലാപ്പ്ടോപ്പിന് ഇപ്പോഴത്തെ വില 52400 രൂപയാണ്. ഈ ലാപ്പ്ടോപ്പിന്റെ യഥാർഥ വില 91,989 രൂപയാണ്. ഐറിസ് എക്സ്ഇ ഗ്രാഫിക്സ്, വിൻഡോസ് 11, എംഎസ് ഓഫീസ് 2021, ഫിംഗർപ്രിന്റ് റീഡർ, ആർജെ 45 ലാൻ തുടങ്ങിയ പ്രീമിയം ഫീച്ചറുകളും ഈ ലാപ്പ്ടോപ്പിൽ അടങ്ങിയിട്ടുണ്ട്.

ALSO READ – ഗൂ​ഗിളിന്റെ പിക്സെൽ 10 സീരീസ് ആ​ഗസ്റ്റ് 20 ന് ലോഞ്ച് ചെയ്യും

16 ഇഞ്ച് 2K WUXGA IPS ഡിസ്‌പ്ലേ, ഇന്റൽ കോർ അൾട്രാ 5-125U പ്രോസസർ, 16GB LPDDR5 റാം, 512GB SSD സ്റ്റോറേജുള്ള പവലിയൻ ലാപ്പ്ടോപ്പിന്റെ യഥാർഥ വില 89,356 രൂപയാണ്. എന്നാൽ ആമസോണിന്റെ ഓഫറിലൂടെ 71,990 രൂപയ്ക്ക് ഈ ലാപ്പ്ടോപ്പ് സ്വന്തമാക്കാം. വിൻഡോസ് 11, ഓഫീസ് 2021, 11 മണിക്കൂർ നീണ്ട് നിൽക്കുന്ന ബാറ്ററി ലൈഫും ഈ ലാപ്പ്ടോപ്പിന്റെ സവിശേഷതയാണ്. ഇന്റൽ കോർ i7-13620H, 16GB DDR5 RAM, 512GB NVMe SSD സ്റ്റോറേജ്, 16-ഇഞ്ച് FHD+ (1920 x 1200) 144Hz ഡിസ്‌പ്ലേ, ബാക്ക്‌ലിറ്റ് കീബോർഡുള്ള അസൂസ് വിവോ ബുക്ക് എസ് 16 ലാപ്പ്ടോപ്പിന്റെ വില 71,990 രൂപയാണ്. ഈ ലാപ്പ്ടോപ്പിന്റെ യഥാർഥ വില ഒരു ലക്ഷം രൂപയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News