
ബെന്നു എന്ന ഛിന്നഗ്രഹത്തിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ ഭൂമിക്ക് പുറത്ത് ജീവന്റെ സാധ്യതകൾ തേടുന്ന ശാസ്ത്രലോകത്തെ അമ്പരിപ്പിച്ചിരുന്നു. ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലുള്ള മെയ്ൻ ആസ്റ്ററോയ്ഡ് ബെൽറ്റിലുത്ഭവിച്ച ബെന്നു എന്ന ചിന്നഗ്രഹത്തിലെ സാമ്പിളുകൾ ഓസിരിസ് റെക്സ് (OSIRIS-REx) എന്ന ബഹിരാകാശ പേടകമാണ് ഭൂമിയിലെത്തിച്ചത്.
ഈ സാമ്പിളുകളിലാണ് “സന്തോഷ ഹോർമോൺ” എന്നറിയപ്പെടുന്ന സെറോടോണിൻ ഉത്പാദിപ്പിക്കുന്നതിന് നിർണായകമായ ഒരു തന്മാത്ര കണ്ടെത്തിയത്. അമിനോ ആസിഡായ ട്രിപ്റ്റോഫാൻ ആണ് സാമ്പിളുകളിൽ കണ്ടെത്തിയത്.
Also Read: ‘മരണ നക്ഷത്രം’ ഒളിപ്പിച്ചുവെച്ച സമുദ്രം, ശനിയുടെ ഉപഗ്രഹത്തിനടിയിലെ രഹസ്യം പുറത്ത്
14 പ്രോട്ടീൻ രൂപീകരണ അമിനോ ആസിഡുകൾക്കൊപ്പമാണ് ഇപ്പോൾ ബെന്നുവിന്റെ സാമ്പിളുകളിൽ ട്രിപ്റ്റോഫാനിന്റെ നേരിയ സാന്നിധ്യവും കണ്ടെത്തിയത്. ഛിന്നഗ്രഹങ്ങൾ പതിച്ചതിൽ നിന്നാണ് ഭൂമിയിൽ ജീവന്റെ കണികയുണ്ടായത് എന്ന സിദ്ധാന്തത്തിനെ പിന്തുണയ്ക്കുന്നതാണ് പുതിയ കണ്ടെത്തൽ.
ഈജിപ്ഷ്യൻ വിശ്വാസത്തിലുള്ള പക്ഷിദേവതയുടെ പേരായ ബെന്നു എന്നാണ് ശാസ്ത്രജ്ഞർ ഈ ഛിന്നഗ്രഹത്തിന് പേരിട്ടിരിക്കുന്നത്. വലിയൊരു ഛിന്നഗ്രഹത്തിൽ നിന്നും വേർപ്പെട്ടുപോയ ഒരു ഭാഗമാണ് ബെന്നു എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ബെന്നുവിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ജീവനുണ്ടെന്നതല്ല, ജീവൻ നിലനിർത്താൻ കഴിയുന്ന സാഹചര്യങ്ങൾ ഭൂമിയിൽ മാത്രമുള്ളതല്ല എന്നതാണ് ചൂണ്ടിക്കാണിക്കുന്നതെന്നാണ് ശാസ്ത്രലോകം പറയുന്നത്. .

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

