ആകാശത്ത് അടുത്ത ദിവസം അഗ്നിവലയം ? ഈ അപൂർവ്വ പ്രതിഭാസം ഇന്ത്യയിൽ കാണാമോ?

annular-solar-eclipse

2026-ലെ ആദ്യത്തെ വലയ സൂര്യഗ്രഹണം സംഭവിക്കാൻ പോകുകയാണ്. ആകാശത്ത് സൂര്യനെ ഒരു തിളങ്ങുന്ന മോതിരം പോലെ തോന്നിപ്പിക്കുന്ന ‘അഗ്നിവലയം’ (Ring of Fire) സൃഷ്ടിക്കുന്ന ഈ അപൂർവ്വ പ്രതിഭാസം ആണിത്. സൂര്യനും ചന്ദ്രനും ഭൂമിയും ഒരേ നേർരേഖയിൽ വരുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരികയും, എന്നാൽ സൂര്യനെ പൂർണ്ണമായി മറയ്ക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് അഗ്നിവലയം അഥവാ റിങ് ഓഫ് ഫയർ സൂര്യഗ്രഹണം ഉണ്ടാകുന്നത്.

2026 ഫെബ്രുവരി 17-നാണ് ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം നടക്കുന്നത്. ചന്ദ്രൻ ഭൂമിയിൽ നിന്ന് അല്പം അകലെയായതിനാൽ സൂര്യന്റെ മധ്യഭാഗം മാത്രം മറയ്ക്കപ്പെടുകയും വശങ്ങൾ തിളങ്ങിനിൽക്കുകയും ചെയ്യും. അന്താരാഷ്ട്ര സമയക്രമം (UTC) അനുസരിച്ച് ഫെബ്രുവരി 17-ന് രാവിലെ 07:01-ന് ഗ്രഹണം ആരംഭിക്കും. ഇന്ത്യൻ സമയം ഏകദേശം ഉച്ചയ്ക്ക് 12:31-ഓടെയായിരിക്കും ഇത്.

ദക്ഷിണ അമേരിക്കയുടെ ചില ഭാഗങ്ങൾ, അന്റാർട്ടിക്ക, തെക്കൻ അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങൾ എന്നിവിടങ്ങളിലാണ് അഗ്നിവലയം അഥവാ റിങ് ഓഫ് ഫയർ സൂര്യഗ്രഹണം പ്രധാനമായും ദൃശ്യമാകുക. അന്റാർട്ടിക്കയിലെ റഷ്യൻ റിസർച്ച് സ്റ്റേഷനായ മിർണി സ്റ്റേഷൻ പോലുള്ള ഇടങ്ങളിൽ അഗ്നിവലയം വ്യക്തമായി കാണാൻ കഴിയും. തെക്കേ ആഫ്രിക്ക, ദക്ഷിണ അമേരിക്കയുടെ അറ്റം എന്നിവിടങ്ങളിൽ ഭാഗിക ഗ്രഹണമായിരിക്കും ദൃശ്യമാകുക.

ALSO READ: കുട്ടികൾ അമിതമായി സ്ക്രീൻ ഉപയോഗിക്കുന്നുണ്ടോ? പരിഹാരവുമായി കേരളാ പൊലീസിന്റെ ‘ഡി-ഡാഡ്’ പദ്ധതി, കൂടുതൽ അറിയാം

ഈ പ്രതിഭാസം ഇന്ത്യയിൽ ദൃശ്യമാകില്ല. ദക്ഷിണാർദ്ധഗോളത്തിന് മുകളിലായി പകൽ സമയത്ത് നടക്കുന്നത് കൊണ്ടാണ് ഇന്ത്യയിൽ ഇത് കാണാൻ സാധിക്കാത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News