പ്രിയപ്പെട്ടയാൾക്ക് പ്രണയ​ദിനത്തിൽ ഐഫോൺ സമ്മാനം നൽകുന്നുണ്ടോ? ഇതാ നിങ്ങൾക്കൊരു സന്തോഷ വാർത്ത;വൻ വിലക്കുറവിൽ ഇപ്പോൾ വാങ്ങാം

apple i phone valentines day offer

ആപ്പിൾ ഐ ഫോണുകൾക്ക് ഇന്ത്യയിൽ പ്രത്യേക ആരാധകരാണുള്ളത് ഓരോ ഓഫറുകൾ നടക്കുന്ന കാലയളവിലും വലിയ വിൽപ്പനയാണ് ഐഫോണുകൾക്ക് ഇന്ത്യലുണ്ടാകുന്നത്. ഇപ്പോൾ പ്രണയിക്കുന്നവർക്കായി ഓഫറുമായി എത്തിയിരിക്കുകയാണ് ആപ്പിൾ. വാലൻ്റൈൻസ് ഡേ പ്രമാണിച്ച് നിങ്ങൾ സ്നേഹിക്കുന്നവർക്ക് സമ്മാനം നൽകാൻ ഒരുങ്ങുകയാണെങ്കിൽ അതും ഒരു ആപ്പിൾ ഐഫോണാണെങ്കിൽ നിങ്ങൾക്കൊരു സന്തോഷ വാർത്തയുമായാണ് ആപ്പിൾ എത്തിയിരിക്കുന്നത്.


പ്രണയകാലത്തെ ആഘോഷമാക്കാൻ ഇന്ത്യയിൽ വാലന്റൈൻസ് ഡേ സെയിൽ പ്രഖ്യാപിച്ചിരിക്കുകയാണ് ആപ്പിൾ. ടെക് ഭീമൻ തന്റെ ഔദ്യോഗിക Apple India വെബ്സൈറ്റിലൂടെയാണ് ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. വാലന്റൈൻസ് ഡേ സെയിലിന്റെ ഭാഗമായി ഐഫോൺ 17 സീരീസിലെ എല്ലാ മോഡലുകൾക്കും പ്രത്യേക വിലക്കിഴിവുകളാണ് ആപ്പിൾ നൽകുന്നത്.

Also read; ബജറ്റ് പ്രൈസ്, ക്ലാസ് ഫീച്ചറുകൾ; 15000-ൽ താ‍ഴെ വിലയുള്ള ഫോൺ തിരയുന്നവർ നോക്കിവെച്ചോ… ഗാലക്സി F70e 5G ഫെബ്രുവരി 9 നെത്തും

നേരിട്ടുള്ള വിലക്കുറവുകൾക്ക് പകരം, ഇത്തവണ ബാങ്ക് അടിസ്ഥാനത്തിലുള്ള ക്യാഷ്ബാക്ക്, ക്രെഡിറ്റ് കാർഡ് ഓഫറുകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ICICI ബാങ്ക്, ആക്സിസ് ബാങ്ക്, അമേരിക്കൻ എക്‌സ്‌പ്രസ് കാർഡുകൾ ഉപയോഗിച്ച് വാങ്ങുന്നവർക്ക് പ്രത്യേക ക്യാഷ്ബാക്ക് ആനുകൂല്യങ്ങൾ ലഭിക്കും. യോഗ്യമായ കാർഡ് ചെക്കൗട്ട് ഘട്ടത്തിൽ ഉപയോഗിക്കുന്നതോടെ ക്യാഷ്ബാക്ക് ഉടൻ തന്നെ വിലയിൽ നിന്ന് കുറയ്ക്കപ്പെടും.ഡിസ്‌കൗണ്ടുകൾ ഒഴികെ, ഡെലിവറി, സ്റ്റോർ പിക്കപ്പ്, പേയ്മെന്റ് നടപടികൾ എന്നിവയിൽ മാറ്റമില്ല. ഐഫോൺ 17 ൽ .77,900 രൂപയും 17 പ്രോയ്ക്ക് 1,29,900 രൂപയ്ക്കുമാണ് ലഭിക്കുക. ഐ ഫോൺ 17 പ്രോ മാക്സ് 1,44,900 രൂപയ്ക്കുമാണ് ഓഫറിൽ ലഭിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News