യുഎസിന് ചൈനയുടെ ചെക്ക്!! എച്ച് 1 ബി വിസയ്ക്ക് പകരമായി കെ-വിസ അവതരിപ്പിച്ചു

China K-Visa

ലോകത്താകമാനമുള്ള ഐടി പ്രൊഫഷണലുകളും വിദഗ്ധരും വലിയ ആശങ്കയുടെ കടന്നുപോകുകയിപ്പോൾ. പ്രധാനമായും ട്രംപ് സ്വീകരിച്ച നിലപാടിലൂടെ സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വന്ന H-1B വിസകൾക്ക് ഫീസ് വർദ്ധന നിലവിൽ വന്നതോടെ സ്ഥിതി ഗതികൾ കൂടുതൽ വഷളാകുകയാണ് ഉണ്ടായത്. ഇതിനെതിരെയാണ് യുഎസ് എച്ച്-1ബി വിസയ്ക്ക് ബദലായി, ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ പ്രൊഫഷണലുകളെ ആകർഷിക്കാൻ ചൈന പുതിയ ‘കെ-വിസ’ അവതരിപ്പിച്ചിരിക്കുന്നത്.
അമേരിക്ക വിസ ചട്ടങ്ങൾ കർശനമാക്കുമ്പോൾ പുതിയ വിസ അവതരിപ്പിക്കുന്നത് വഴി കൂടുതൽ ശാസ്ത്ര-സാങ്കേതിക വിദഗ്ധരെ ആകർഷിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. എച്ച്-1ബി വിസയുടെ ‘ചൈനീസ് പതിപ്പ്’ ആണ് കെ-വിസ എന്നാണ് റിപ്പോർട്ടുകൾ.

ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികൾ മൂലം വിദേശ വിദഗ്ധരും വിദ്യാർത്ഥികളും മറ്റ് രാജ്യങ്ങളിലെ സാധ്യതകൾ അന്വേഷിക്കുകയാണ്. ഇവർക്ക് മികച്ച സാദ്ധ്യതകൾ ഒരുക്കുകയാണ് ചൈന പുതിയ വിസ പ്രഖ്യാപനത്തിലൂടെ. വിദേശ വിദഗ്ധ തൊഴിലാളികൾക്കുള്ള എച്ച്-1ബി വിസ ഫീസ് 100,000 ഡോളറായി യുഎസ് ഉയർത്തിയിരുന്നു.

ALSO READ: നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ സ്ലോ ആകുന്നുണ്ടോ? ആശങ്കപ്പെടേണ്ട; വേഗത കൂട്ടാൻ ഈ കാര്യങ്ങൾ ചെയ്തുനോക്കൂ

എന്താണ് കെ- വിസ എന്നും ആർക്കൊക്കെ അപേക്ഷിക്കാം എന്നും അറിയാം വിശദമായി. സയൻസ്,ടെക്നോളജി,എൻജിനിയറിങ്, മാത്തമാറ്റിക്സ് (STEM) എന്നിവയിലെ യുവാക്കൾക്കും വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്കും വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും ഏർപ്പെട്ടിരിക്കുന്നവർക്കും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് കെ-വിസ. അതേസമയം ചൈനയിലെ മറ്റ് സാധാരണ വിസകളുമായി താരതമ്യപ്പെടുത്തുമ്പോൾ കെ-വിസ കൂടുതൽ സുതാര്യമാണ്. മൾട്ടിപ്പിൾ എൻട്രിയും (പലതവണ ചൈനയിൽ നിന്നും പുറത്തുപോകാനും തിരികെ വരാനും അനുമതി) കൂടുതൽ സമയവും (ചൈനയിൽ തങ്ങുന്നതിന് കൂടുതൽ കാലം) ഈ വിസയിൽ അനുവദിക്കുന്നു. മിക്ക തൊഴിൽ വിസകളിൽ നിന്നും വ്യത്യസ്തമായി, കെ-വിസയ്ക്ക് പ്രാദേശിക തൊഴിലുടമയുടെ സ്പോൺസർഷിപ്പ് ആവശ്യമില്ല എന്നുള്ളതാണ് പ്രത്യേകത. യോഗ്യത, പ്രായം, വിദ്യാഭ്യാസം, ജോലി പരിചയം എന്നിവ കൂടി പരിഗണിച്ചിട്ടുള്ളതാണത്. മാത്രമല്ല കെ-വിസയ്ക്ക് ജോലിയുടെ ഓഫർ ലഭിക്കുന്നതിന് മുമ്പ് അപേക്ഷിക്കാമെന്നതുൾപ്പെടെയുള്ള ഇളവുകളുണ്ട്.

ALSO READ: എന്താണ് ഈ ആധാർ ആപ്പ്? ഇതറിഞ്ഞിരുന്നാൽ ഇനി ആധാറും ഫോട്ടോകോപ്പിയും കയ്യിൽ കൊണ്ട് നടക്കേണ്ട

കെ-വിസ അപേക്ഷകർ ചൈനീസ് അധികാരികൾ നിർവചിച്ചിരിക്കുന്ന യോഗ്യതാ വ്യവസ്ഥകൾ പാലിക്കണമെന്നും ആവശ്യമായ രേഖകൾ സമർപ്പിക്കണമെന്നും ആർട്ടിക്കിൾ ഏഴിൽ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News