ഇത് തനി നാടൻ; ഇന്ത്യയുടെ സ്വന്തം ചിപ്പ് ‘ധ്രുവ്-64’ വികസിപ്പിച്ച് C-DAC

dhruv 64

സെമികൺഡക്ടർ, പ്രോസസർ സാങ്കേതികവിദ്യകളിൽ അഭിമാന നേട്ടം കരസ്ഥമാക്കി ഇന്ത്യ. രാജ്യത്തെ ആദ്യത്തെ 64-ബിറ്റ് ഡ്യുവൽ കോർ മൈക്രോപ്രൊസസറായ ധ്രുവ്-64 (DHRUV-64) വികസിപ്പിച്ചു.

സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ്‌ഡ് കമ്പ്യൂട്ടിംഗ് (C-DAC) ആണ് ഈ ചിപ്പ് വികസിപ്പിച്ചത്. കേന്ദ്ര സർക്കാരിന്റെ മൈക്രോപ്രോസസർ ഡെവലപ്‌മെന്റ് പ്രോഗ്രാമിന് (MDP) കീഴിലാണ് ഇവർ പ്രവർത്തിക്കുന്നത്.

ALSO READ: ഡി എസ് എൽ ആറുകളെ നാണിപ്പിക്കുന്ന എക്‌സ് 300 പ്രോ; എന്താണ് വിവോയുടെ V3+ ഇമേജിങ് ചിപ്സെറ്റിനുള്ളിലെ രഹസ്യം

1 GHz ക്ലോക്ക് പ്രവർത്തിക്കുന്ന ചിപ്പ് ആണ് വികസിപ്പിച്ചെടുത്തത്. 5G ഇൻഫ്രാസ്ട്രക്ചർ, ഓട്ടോമോട്ടീവ് സിസ്റ്റങ്ങൾ, കൺസ്യൂമർ ഇലക്ട്രോണിക്സ്, ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ തുടങ്ങിയ വിവിധ മേഖലകളിൽ ഈ ചിപ്പ് നമ്മുക്ക് ഉപകരിക്കും. ആധുനിക ഫാബ്രിക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് C-DAC ചിപ്പിനെ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

സാങ്കേതിക സ്വയംപര്യാപ്തതയിലേക്ക് രാജ്യത്തെ എത്തിക്കുക എന്ന ലക്ഷ്യം വച്ചാണ് ഇത്തരത്തിൽ സ്വന്തമായി ചിപ്പ് വികസിപ്പിച്ചെടുക്കുക എന്ന ആശയത്തിലേക്ക് C-DAC എത്തിച്ചേർന്നത്. വിദേശ ചിപ്പുകളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇതിന്റെ വരവോടെ സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News