
വൈദ്യുതിബിൽ അടയ്ക്കാൻ മറന്നുപോവുന്നവർ കുറവല്ല. ചിലപ്പോൾ പിഴ സഹിതമായിരിക്കും ബില്ല് അടക്കേണ്ടി വരുക. അല്ലെങ്കിൽ കെ എസ് ഇ ബി അധികൃതർ കണക്ഷൻ വിച്ഛേദിക്കാൻ വരുമ്പോൾ ആയിരിക്കും., ഇങ്ങനെ ഉള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ ഇ – നാച് സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ് കെ എസ് ഇ ബി. വൈദ്യുതി ബിൽ തയ്യാറാക്കി അഞ്ചാം ദിവസം ബിൽ തുക ഉപഭോക്താവിൻ്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ട് കെഎസ്ഇബിയിലേക്ക് ഈടാക്കുന്ന സംവിധാനം നിലവിൽ വന്നിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കെ എസ് ഇ ബി ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
Also read: സെയിൽസ്മാൻ ഇനി ‘പുറത്താകുമോ’? കടകളിലേക്ക് വിളിക്കാനും ഓർഡർ എടുക്കാനും ഇന്ത്യയുടെ ആദ്യ എഐ ഏജന്റ് റെഡി
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
- e-NACH സൗകര്യത്തിലൂടെ കൃത്യസമയത്ത് ബില്ല് അടയ്ക്കാം എന്ന് നോക്കാം:
- വൈദ്യുതി ബിൽ തയ്യാറാക്കി അഞ്ചാം ദിവസം ബിൽ തുക ഉപഭോക്താവിൻ്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ട് കെഎസ്ഇബിയിലേക്ക് ഈടാക്കുന്ന സംവിധാനം.
- National Payment Corporation of India (NPCI)യുടെ NACH പ്ലാറ്റ്ഫോം നൽകുന്ന സുരക്ഷിത സേവനം
- KSEB മൊബൈൽ ആപ്/ wss.kseb.in എന്ന വെബ്സൈറ്റ് വഴി കൺസ്യൂമർ നമ്പരും വിശദാംശങ്ങളും നൽകി രജിസ്റ്റർ ചെയ്യാം. നെറ്റ് ബാങ്കിംഗ്/ ഡെബിറ്റ് കാർഡ്/ ആധാർ വഴി അനുമതി നൽകാം.
- വളരെ കുറഞ്ഞ സർവ്വീസ് ചാർജ്. (ഒറ്റത്തവണ രജിസ്ട്രേഷൻ ₹10 + GST ബില്ലടയ്ക്കുമ്പോൾ ₹1.9 + GST)
- യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് കെ എസ് ഇ ബി നൽകുന്ന സേവനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

