‘എഐയും റോബോര്‍ട്ടും മനുഷ്യൻ്റെ ജോലിയെ പുനഃസ്ഥാപിക്കും’: ന്യുയോര്‍ക്ക് ടൈംസിൻ്റെ റിപ്പോര്‍ട്ടിന് മറുപടിയുമായി എലോണ്‍ മസ്ക്

elon-musk + no need to save money

ആമസോണ്‍ ആറു ലക്ഷം ആളുകളെ പിരിച്ചുവിട്ടതിനു ശേഷം ആ ജോലി എഐ, റോബോട്ട് എന്നിവ ഉപയോഗിച്ച് പുനഃസ്ഥാപിക്കുമെന്ന വാര്‍ത്തക്ക് മറുപടിയുമായി എലോണ്‍ മസ്ക്. ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ആമസോണ്‍ ആറു ലക്ഷം ജീവനക്കാരെ പിരിച്ചു വിടുമെന്നും ആ ജോലി എഐയും റോബോര്‍ട്ടും കൊണ്ട് പുനഃസ്ഥാപിക്കുമെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നത്.

വ്യക്തിപരമായി ജോലി ചെയ്യുന്നത് ഒരു ഓപ്ഷൻ മാത്രമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കടയില്‍ നിന്ന് പച്ചക്കറി വാങ്ങുന്നതിനു പകരം, സ്വയം പച്ചക്കറി വാങ്ങുന്നതു പോലെയാണിതെന്ന് അദ്ദേഹം പറഞ്ഞു. ന്യൂയോർക്ക് ടൈംസ് കണ്ടതായി പറയുന്ന ആമസോണിൻ്റെ രേഖകളിൽ, കമ്പനി തങ്ങളുടെ വ്യത്യസ്ത വിഭാഗങ്ങളിൽ ഓട്ടോമേഷൻ പദ്ധതികൾ എങ്ങനെ നടപ്പിലാക്കുന്നുവെന്ന് വ്യക്തമാക്കിയിരുന്നതായി റിപ്പോർട്ടുണ്ടെന്ന് പറയുന്നു.

ALSO READ: കാറ്റിനേയും പേടിച്ചോളൂ; അടുത്ത മൂന്നുമണിക്കൂറിൽ പത്ത് ജില്ലകളിലെത്തുക ശക്തമായ കാറ്റും ഇടിമിന്നലോട് കൂടിയ മഴയും

എന്നാൽ, ആ റിപ്പോർട്ടിൽ പറയുന്ന ആറു ലക്ഷം ജോലികൾ റോബോട്ടുകൾ പുനഃസ്ഥാപിക്കുമെന്ന വാദം ആമസോൺ നിഷേധിച്ചു. റിപ്പോർട്ടിൽ ഉദ്ധരിച്ച രേഖകൾ അപൂർണ്ണമാണെന്നും അവ കമ്പനിയുടെ ആകെ നിയമന തന്ത്രത്തെ പ്രതിനിധീകരിക്കുന്നില്ലെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അവധിക്കാലത്തേക്ക് 2.5 ലക്ഷം പേരെ നിയമിക്കാൻ പദ്ധതിയിടുന്നതായി ആമസോൺ വക്താവ് കെല്ലി നാൻ്റൽ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News