ചീവീട്, പുഴുക്കൾ; ബഹിരാകാശ യാത്രക്കാരുടെ ഭക്ഷണത്തിന് പുതിയ മെനു കണ്ടെത്താൻ ശാസ്ത്രജ്ഞർ

Astronauts eat inscets

ദീർഘകാല ബഹിരാകാശ ദൗത്യങ്ങളിൽ നേരിടുന്ന ഒരു പ്രതിസന്ധിയാണ് ബഹിരാകാശയാത്രികരുടെ ഭക്ഷണം. ഇതിന് ഒരു പരിഹാരം കണ്ടെത്തുന്നതിനുള്ള പരീക്ഷണത്തിലാണ് യൂറോപ്യൻ സ്പേസ് ഏജൻസിയിലെ ശാസ്ത്രജ്ഞർ. പ്രാണികളെ ബഹിരാകാശ യാത്രക്കാരന്റെ ഭക്ഷണമെനുവിൽ ഉൾപ്പെടുത്താൻ സാധിക്കുമോ എന്നാണ് പരിശോധിക്കുന്നത്. ഇതിനായി പലമേഖലകളിലുള്ള വിദ​ഗ്ദരുമായി സഹകരിച്ചുള്ള പഠനത്തിലാണ് യൂറോപ്യൻ സ്പേസ് ഏജൻസി.

പ്രാണികളെ ഭക്ഷണത്തിനായി ഉപയോ​ഗിക്കുന്നത് അല്പം വിചിത്രമായ ആശയമായി തോന്നുമെങ്കിലും പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, ഇരുമ്പ്, സിങ്ക് തുടങ്ങിയ അവശ്യ ധാതുക്കൾ എന്നിവ പ്രാണികളിൽ ധാരാളമായി അടങ്ങിയിരിക്കുന്നു എന്ന കാര്യമാണ് ഇത്തരത്തിലുള്ള ​ഗവേഷണത്തിലേക്ക് നയിച്ചിരിക്കുന്നത്.

Also Read: യുഎസിന് ചൈനയുടെ ചെക്ക്!! എച്ച് 1 ബി വിസയ്ക്ക് പകരമായി കെ-വിസ അവതരിപ്പിച്ചു

കൂടാതെ ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യ-കാർഷിക സംഘടനയുടെ കണക്കനുസരിച്ച് ലോകത്തിൽ മനുഷ്യർ ആകെ രണ്ടായിരത്തിലധികം പ്രാണികളെ ഭക്ഷണത്തിനായി ഉപയോ​ഗിക്കുന്നുണ്ട്.

ബഹിരാകാശ യാത്രക്ക് മികച്ച തെരഞ്ഞെടുപ്പായിരിക്കും പ്രാണികൾ എന്നും. കുറഞ്ഞ ഹരിതഗൃഹ വാതക ഉദ്‌വമനം ഉണ്ടാക്കുന്നതിനാൽ ബഹിരാകാശ പര്യവേഷണത്തിന്റെ പാരിസ്ഥിതിക ആഘാതം കുറയ്ക്കാനും ഇവയെ തെരഞ്ഞെടുക്കുന്നതിലൂടെ സാധിക്കും എന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.

മനുഷ്യർക്ക് കഴിക്കാൻ സാധിക്കാത്ത വസ്തുക്കളെ ഭക്ഷിച്ച് അവയെ പോഷകസമൃദ്ധമായ ഭക്ഷണമാക്കി മാറ്റുവാൻ പ്രാണികൾക്ക് സാധിക്കുമെന്നുമാണ് ശാസ്ത്രലോകത്തിന്റെ അഭിപ്രായം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News