ഫ്ലിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സ് സെയിലിൽ ഐഫോണ്‍ 16 പ്രോ മാക്സിന് വൻ വിലക്കുറവ്; സ്വപ്നം പോലും കാണാനാകാത്ത വിലയ്ക്ക് ലഭിക്കും

iphone-16-pro-max-flipkart-big-billion-days-sale

ഫ്ലിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സ് സെയിൽ സെപ്റ്റംബര്‍ 23-ന് ആരംഭിക്കും. വലിയ കിഴിവുകള്‍ ലഭിക്കുന്ന ഡിവൈസുകള്‍ ഏതൊക്കെയാണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ആപ്പിളിന്റെ കഴിഞ്ഞ വര്‍ഷത്തെ ഫ്ലാഗ്ഷിപ്പ് മോഡലായ ഐഫോണ്‍ 16 പ്രോ മാക്സിന് വലിയ വിലക്കുറവുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഈ മോഡൽ 1,00,000 രൂപയ്ക്ക് താഴെ ലഭിക്കുമെന്ന സൂചന നല്‍കുന്ന പുതിയ പ്രൊമോഷണല്‍ ഫോട്ടോ ഫ്ലിപ്കാർട്ട് പങ്കുവെച്ചു.

ഇത്രയും കുറഞ്ഞ വിലയ്ക്ക് ഈ സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാകുന്നത് ഇതാദ്യമായിരിക്കും. വില്‍പ്പന പുരോഗമിക്കുമ്പോള്‍ വിലകള്‍ ഉയരാന്‍ സാധ്യതയുണ്ട്. കിഴിവ് ലഭിക്കാന്‍ സാധ്യതയുള്ള സ്മാര്‍ട്ട്ഫോണുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also: 6ജി എത്തുന്നു: 100Gbps സ്പീഡ്, 5ജിയേക്കാള്‍ പത്തുമടങ്ങ് വേഗം

ഐഫോണ്‍ 16ന് പുറമെ, സാംസങ് ഗാലക്സി എസ് 24, വണ്‍പ്ലസ് ബഡ്സ് 3, മോട്ടറോള എഡ്ജ് 60 പ്രോ എന്നിവക്കും ഓഫർ ലഭിക്കും. ടിഡബ്ല്യുഎസ് ഇയര്‍ബഡുകള്‍, ഇന്റല്‍ പിസികള്‍, 55 ഇഞ്ച് സ്മാര്‍ട്ട് ടിവികള്‍, ഫ്രണ്ട്- ലോഡിങ് വാഷിംഗ് മെഷീനുകള്‍ എന്നിവയിലും ഓഫറുകളുണ്ടാകും.

Key Words: Flipkart big billion days, iphone 16 pro max

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News