
ബിഗ് ബില്യൺ ഡെയ്‌സ് വരുന്നതിന്‍റെ ആവേശത്തിലാണ് ഉപഭോക്താക്കൾ. അടിപൊളി ഓഫറുകളാണ് ഷോപ്പേഴ്സിനെ കാത്തിരിക്കുന്നത്. ചില ഓഫർ ഡീലുകൾ ഏർലി ബേർഡ് സെയിൽസായി ഫ്ലിപ്കാർട്ട് വെളിപ്പെടുത്തിയിരുന്നു. അതിൽ ഏവരെയും ഞെട്ടിച്ചത് സാംസങ്ങിന്‍റെ പ്രീമിയം എസ് സീരീസിലെ എസ് 24 ന്‍റെ ഓഫർ പ്രൈസ് ആണ്. 74999 രൂപ വിലയുള്ള എസ് 24 (8/ 128) നാല്പതിനായിരം രൂപയിൽ താഴെയായിരിക്കും ബിഗ് ബില്യൺ ഡെയ്‌സിൽ ലിസ്റ്റ് ചെയ്യുക.
സാംസങ്ങിന്‍റെ പ്രീമിയം ഫ്ലാഗ്ഷിപ്പ് ഫോണുകൾ ഇഷ്ടപ്പെടുന്നവർക്ക് ഇതിലും മികച്ചൊരു അവസരമുണ്ടാകില്ല. എന്നാൽ ഞെട്ടിപ്പിക്കുന്ന വില കുറവ് മാത്രമല്ല, ആരാധകരെ കാത്തിരിക്കുന്നത്. സ്നാപ്ഡ്രാഗൺ എന്ന സർപ്രൈസ് കൂടി നിങ്ങളെ കാത്തിരിക്കുന്നുണ്ട്. സാംസങ്ങിന്റെ എക്സിനോസ് ചിപ്സെറ്റിൽ നിന്നും മാറി, സ്നാപ്ഡ്രാഗൺ 8 ജെൻ 3 എന്ന പവർഫുൾ ചിപ്പ് ഘടിപ്പിച്ച വേർഷനാണ് വമ്പൻ വിലക്കുറവിൽ ലഭ്യമാക്കുന്നത്.
120Hz റിഫ്രഷ് റേറ്റുള്ള 6.2 ഇഞ്ച് ഫുൾ എച്ച്ഡി+ ഡൈനാമിക് അമോലെഡ് 2എക്സ് ഡിസ്പ്ലേയാണ് ഫോണിന്‍റേത്. 3.39 ജിഗാഹെർട്‌സ് പീക്ക് ക്ലോക്ക് സ്പീഡുള്ള സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 SoC യാണ് ഫോണിന് കരുത്ത് പകരുന്നത്. മിഴിവുള്ള ചിത്രങ്ങൾ പകർത്താനായി 50 എംപി മെയിൻ സെൻസർ, 12-മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ ലെൻസ്, 3x ഒപ്റ്റിക്കൽ സൂമും f/2.4 അപ്പേർച്ചറും ഉള്ള 10-മെഗാപിക്സൽ ടെലിഫോട്ടോ സെൻസർ എന്നിവയാണ് സാംസങ് നൽകിയിരിക്കുന്നത്.
25W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,000mAh ബാറ്ററിയാണ് എസ് 24 ന്‍റെ പവർഹൗസ്. എഐ ഫീച്ചറുകളടക്കം സംസങ്ങിന്‍റെ നിരവധി പ്രീമിയം സവിശേഷതകളാണ് ഫോണിലുള്ളത്. ആംബർ യെല്ലോ, കോബാൾട്ട് വയലറ്റ്, മാർബിൾ ഗ്രേ, ഒനിക്സ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാകും. ബാങ്ക് ഓഫറിലൂടെയാകും വമ്പൻ വിലക്കുറവിൽ ഫോൺ വാങ്ങാനാവുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

