
വലിയ ആഘോഷത്തോടെയാണ് സെപ്റ്റംബർ ഒമ്പതിന് ആപ്പിൾ ഐഫോൺ 17 ലോഞ്ച് ചെയ്തത്. നിരവധി പേർ ഇതിനകം തന്നെ ഫോൺ സ്വന്തമാക്കിക്കഴിഞ്ഞു. ഇതിനിടെയാണ് ആപ്പിൾ ഐഫോൺ 17 സീരീസിന്റെ പുറംപാളിയിൽ സ്‌ക്രാച്ചുകൾ കണ്ടതായി പരാതികൾ ഉയർന്നത്. നിരവധി ഉപഭോക്താക്കളാണ് ഐഫോണിന്റെ പിൻപാളിയിൽ സ്‌ക്രാച്ചുകൾ വരുന്നതായി വെളിപ്പെടുത്തി രംഗത്തെത്തിയത്. നാണക്കേടായി മാറിയ ആ വിവാദത്തിൽ ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ് കമ്പനി.
ഐഫോണിൽ സംഭവിച്ചത് എല്ലാ ഫോണുകളിലും കാണുന്നതുപോലെയുള്ള ചില പോറലുകളും മറ്റും മാത്രമാണ് എന്നതായിരുന്നു ആപ്പിളിന്റെ വിശദീകരണം. ചെറിയ ചില ഉരസലുകൾ മൂലം ഉണ്ടായതാകാം ഇവ എന്നും ആപ്പിൾ പറയുന്നു. അവ പോറലുകളല്ലെന്നും, തേഞ്ഞുപോയ സ്റ്റോർ ഉപകരണങ്ങളിൽ നിന്നുള്ള നീക്കം ചെയ്യാവുന്ന “മെറ്റീരിയൽ ട്രാൻസ്ഫർ” ആണെന്നും അവകാശപ്പെട്ടു.
ആപ്പിൾ സ്റ്റോറുകളിൽ ഉപയോഗിക്കുന്ന പഴയ മാഗ്‌സേഫ് ഡിസ്‌പ്ലേ റീസറുകൾ ഡെമോ യൂണിറ്റുകളുടെ പിന്നിലേക്ക് മെറ്റീരിയൽ മാറ്റുന്നുവെന്നും, പോറലുകൾ പോലെ തോന്നിക്കുന്നതും എന്നാൽ വൃത്തിയാക്കാൻ കഴിയുന്നതുമായ പാടുകൾ സൃഷ്ടിക്കുന്നുവെന്നും ഐഫോൺ നിർമ്മാതാവ് സിഎൻഇടി, 9to5Mac, ടോംസ് ഗൈഡ് എന്നിവയുൾപ്പെടെ ഒന്നിലധികം പ്രസിദ്ധീകരണങ്ങളോട് പറഞ്ഞു.
ALSO READ: ചന്ദ്രന് തുരുമ്പുപിടിക്കുന്നു, കാരണം ഭൂമിയില്‍ നിന്നുള്ള ‘കാറ്റ്’; പുതിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞർ
ഐഫോൺ 17ൽ സാധാരണയായി ഉപയോഗിക്കുന്ന ടൈറ്റാനിയത്തിന് പകരം അലുമിനിയം ആണ് ഉപയോഗിച്ചിരിക്കുന്നത്. വേപ്പർ കൂളിംഗ് ചേംബർ ഉള്ളതിനാൽ ആണ് അലുമിനിയം ഉപയോഗിച്ചിട്ടുളളത്. പ്രൊ മോഡലുകൾ ലോഞ്ച് ചെയ്തതിന് പിന്നാലെത്തന്നെ പിൻപാളികളിൽ സ്ക്രച്ചുകൾ കണ്ടുതുടങ്ങിയിരുന്നു എന്നാണ് വിവരം. ഫോൺ വാങ്ങി ദിവസങ്ങൾക്ക് ശേഷവും ഇങ്ങനെ സ്‌ക്രാച്ചുകൾ പ്രത്യക്ഷപ്പെടുന്നതായി നിരവധിപേർ പരാതി പറയുന്നുണ്ട്. സ്ക്രാച് ഗേറ്റ് എന്ന പേരിൽ ഇത്തരം പലരുടെയും അനുഭവങ്ങൾ പ്രചരിക്കപ്പെടുന്നുണ്ട്.
17 സീരീസിലെ ഹിറ്റ് വേരിയന്റായ കോസ്മിക് ഓറഞ്ച് ഐഫോണിലും നിരവധി സ്‌ക്രാച്ചുകൾ ഉള്ളതായി റിപ്പോർട്ടുകളുണ്ട്. ഐഫോൺ പ്രൊ മോഡലുകളിലാണ് ഇത്തരത്തിൽ കൂടുതൽ പരാതികൾ വരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

