
ജെമിനിയുടെ 2.5 ഫ്ലാഷ് ഇമേജ് മോഡലായ നാനോ ബനാനയ്ക്ക് വെല്ലുവിളിയായി ചൈനീസ് എഐ ഇമേജ് ജനറേഷന്‍ ടൂള്‍ ബൈറ്റ്ഡാന്‍സ് സീഡ്ഡ്രീം 4.0. ടിക് ടോക്കിന്റെ മാതൃസ്ഥാപനമായ ചൈനീസ് കമ്പനിയാണ് പുതിയ എ ഐ ടൂള്‍ അവതരിപ്പിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ അനാലിസിസിൽ ജെമിനിയുടെ നാനോ ബനാനയെ സീഡ്ഡ്രീം മറികടന്നു.
ടെക്സ്റ്റ്-ടു-ഇമേജ് ജനറേഷന്‍, ഇമേജ് എഡിറ്റിംഗ്, റഫറന്‍സ് അധിഷ്ഠിത ജനറേഷന്‍, മള്‍ട്ടി-ഇമേജ് ക്രിയേഷന്‍ തുടങ്ങിയ നിരവധി ഫീച്ചറുകളാണ് ബൈറ്റ്ഡാൻസ് സീഡ്രീം 4.0 വാഗ്ദാനം ചെയ്യുന്നത്. ഗുണനിലവാരം, വേഗത, ചെലവ് തുടങ്ങിയ മെട്രിക്സുകള്‍ പരിശോധിക്കുന്ന എൽഎൽഎമ്മുകളെ റാങ്ക് ചെയ്യുന്ന ലീഡർബോർഡിലാണ് ജെമിനിയുടെ നാനോ ബനാനയെ മറികടന്ന് ബൈറ്റ്ഡാൻസ് സീഡ്രീം 4.0 ഒന്നാമതെത്തിയത്.

Also Read: ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാവുന്ന 5G ഫോൺ ഇതാണ്!! അറിയാം ലാവയുടെ പുതിയ മോഡലിന്റെ സവിശേഷതകൾ
ടെക്സ്റ്റ് പ്രോംപ്റ്റുകളിൽ നിന്ന് ചിത്രങ്ങൾ സൃഷ്ടിക്കാൻ മാത്രമല്ല, നിലവിലുള്ള ചിത്രങ്ങളിൽ കൃത്യമായ എഡിറ്റുകൾ വരുത്താനും നാനോ ബനാനയെ പോലെ ബൈറ്റ്ഡാൻസ് സീഡ്രീം 4.0യ്ക്ക് സാധിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

