
ഇന്ത്യയുടെ ഡിജിറ്റൽ സാങ്കേതിക രംഗത്ത് കുതിപ്പേകാൻ രാജ്യത്തെ ഏറ്റവും വലിയ ഡാറ്റാ സെന്‍റർ വരുന്നു. ടെക് ഭീമനായ ഗൂഗിൾ ആണ് ആന്ധ്രാപ്രദേശിൽ രാജ്യത്തെ ഏറ്റവും വലിയ ഡാറ്റാ സെൻ്റർ സ്ഥാപിക്കാൻ ഒരുങ്ങുന്നത്. വിശാഖപട്ടണത്ത് ഒരു ജിഗാവാട്ട് ശേഷിയുള്ള ഡാറ്റാ സെന്‍റർ ക്ലസ്റ്റർ സ്ഥാപിക്കാനൊരുങ്ങുകയാണ് ഗൂഗിൾ എന്നാണ് പുറത്ത് വരുന്ന വിവരം.
ഏകദേശം 88,000 കോടി രൂപയുടെ ഭീമൻ നിക്ഷേപമാണ് ഈ പദ്ധതിക്കായി ഗൂഗിൾ ചെലവിടുന്നത്. ഡിജിറ്റൽ മേഖലയിൽ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ നിക്ഷേപമാണ് ഗൂഗിൾ നടത്തുന്നതെന്നാണ് കണക്കാക്കുന്നത്. ഡാറ്റാ സെൻ്റർ സ്ഥാപിക്കുന്നതിനും, അതിൻ്റെ പ്രവർത്തനത്തിനുമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും വേണ്ടിയാണ് ഈ തുക ചെലവഴിക്കുന്നത്.
വിശാഖപട്ടണം ജില്ലയിലെ അദവിവാരം, തർലുവാഡ ഗ്രാമങ്ങളിലും അനകപ്പള്ളി ജില്ലയിലെ റാമ്പിള്ളി ഗ്രാമത്തിലുമായി വ്യാപിച്ചുകിടക്കുന്ന മൂന്ന് കാമ്പസുകൾ ഉൾപ്പെടും എന്നാണ് റിപ്പോർട്ട്. ഗൂഗിളിന്‍റെ മെഗാ ഡാറ്റാ ഹബ് 2028 ജൂലൈയോടെ പൂർണ്ണമായും പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

