ജിമെയിൽ ഉപയോ​ഗിച്ച് ​ഗൂ​ഗിൾ ജെമിനിയെ പരിശീലിപ്പിക്കുന്നോ? മറുപടിയുമായി ടെക് ഭീമൻ

Google use Gmail to train ai

​ഗൂ​ഗിളിന്റെ എഐ മോഡലായ ജെമിനിയെ പരിശീലിപ്പിക്കുന്നതിനായി ഉപഭോക്താക്കളുടെ ജിമെയിൽ വിവരങ്ങൾ ഉപയോ​ഗിക്കുന്നു എന്ന ആരോപണം ടെക് ലോകത്ത് ശക്തമായി നില നിൽക്കുന്നുണ്ട്. ഇപ്പോൾ ഈ ആരോപണങ്ങൾക്ക് മറുപടിയുമായി രം​ഗത്തെത്തിയിരിക്കുകാണ് ടെക് ഭീമനായ ഗൂഗിള്‍.

മാൽവെയർബൈറ്റ്‌സിന്റെ ഒരു റിപ്പോർട്ടിലും പല ഇൻഫ്ലുവൻസേഴ്സും ജിമെയിലിലെ സ്വകാര്യ സന്ദേശങ്ങളും അറ്റാച്ച്‌മെന്റുകളും എ ഐയെ പരിശീലിപ്പിക്കാനായി ഉപയോഗിക്കുന്നുണ്ടെന്ന് അവകാശപ്പെട്ടിരിന്നു. ഇതിലേക്ക് ആക്സസ് നൽകുന്ന ഓപ്ഷനുകൾ ഡിഫാൾട്ടായി ഓൺ ആക്കിയിരിക്കുകായണ് ​ഗൂ​ഗിൾ എന്നായിരുന്നു റിപ്പോർട്ട്.

Also Read: പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്; ഇനിമുതൽ ടെക്സ്റ്റ് നോട്ടുകൾ പോസ്റ്റ് ചെയ്യാം

ഔദ്യോഗിക എക്സ് പ്രൊഫൈലിലൂടെ നവംബർ 22 ന് ഇതിന് മറുപടിയുമായി ​ഗൂ​ഗിൾ രം​ഗത്തെത്തി. ജെമിനി AI മോഡലിനെ പരിശീലിപ്പിക്കാൻ നിങ്ങളുടെ ജിമെയിൽ ഉള്ളടക്കം ഉപയോഗിക്കുന്നില്ലെന്നാണ് ​ഗൂ​ഗിളിന്റെ മറുപടി. ജിമെയിൽ സ്മാർട്ട് ഫീച്ചറുകൾ വർഷങ്ങളായി നിലവിലുള്ളതാണെന്നും. ആരുടെയും സെറ്റിങ്സുകളിൽ മാറ്റം വരുത്തിയിട്ടില്ലെന്നുമാണ് ​ഗൂ​ഗിളിന്റെ മറുപടി.

എല്ലായിപ്പോ‍ഴും സുതാര്യവും വ്യക്തവുമായാണ് നയങ്ങൾ മാറ്റുന്നതെന്നും എക്സ് പോസ്റ്റിൽ ​ഗൂ​ഗിൾ വ്യക്തമാക്കുന്നു. എന്നാൽ ​ഗൂ​ഗിളിന്റെ വിശദീകരണം നെറ്റിസൺസ് വിശ്വസിച്ചിട്ടില്ലെന്നാണ് പ്രതികരണങ്ങളിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്. ജിമെയിൽ, ആളുകൾ നിങ്ങളെ വെറുക്കുന്നു എന്നാണ് പലരുടെയും കമന്റ്.

Also Read: ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വെള്ളമുണ്ടോ? അന്വേഷണത്തിനായി ഇന്ത്യ-ജപ്പാൻ സംയുക്ത പര്യവേക്ഷണം

EU-വിൽ അവർക്കെതിരെ കേസ് എടുക്കാതിരിക്കാൻ വേണ്ടി മാത്രമാണ് ഇപ്പോൾ ഉള്ള വിശദീകരണമെന്നും. വസ്തുതകൾ വിശ്വസിക്കാൻ തെളിവാണ് ആവശ്യമെന്നും, ഒരു പോസ്റ്റല്ല വേണ്ടതെന്നുമാണ് ചിലരുടെ പ്രതികരണങ്ങൾ. മറ്റൊരാൾ പറയുന്നത് ആരും ഈ വാക്കുകൾ വിശ്വസിക്കുന്നില്ലെന്നാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News