ഇന്ത്യയുടെ അഭിമാനങ്ങൾ നിരത്തി ഡൂഡിലിൽ റിപ്പബ്ലിക് ദിനമാഘോഷിച്ച് ഗൂഗിളും

GOOGLE DOODLE IN REPUBLIC DAY

ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഗൂഗിളിന്റെ പ്രത്യേക ഡൂഡിൽ. രാജ്യത്തിന്റെ ബഹിരാകാശ നേട്ടങ്ങളെ ആദരിച്ചുകൊണ്ട് ആണ് ഗൂഗിൾ ഇത്തവണ ഡൂഡിൽ തയാറാക്കിയിരിക്കുന്നത്. റോക്കറ്റ് വിക്ഷേപണം, ഉപഗ്രഹങ്ങൾ, എന്നിവയും ഇന്ത്യയുടെ അഭിമാന നേട്ടങ്ങളായ ചന്ദ്രയാൻ, ഗഗൻയാൻ എന്നിവ ഉൾപ്പടെ വരാനിരിക്കുന്ന ദൗത്യങ്ങളെയും കാണാൻ സാധിക്കും. വളരെ മനോഹരമായാണ് ഗൂഗിൾ ഡൂഡിൽ തയാറാക്കിരിക്കുന്നത്.

ത്രിവർണ്ണ നിറത്തിലെ ‘GOOGLE’ എന്ന അക്ഷരങ്ങൾക്കിടയിൽ ആണ് ഇവയുടെ വിസ്മയം. ഡൂഡിലിൽ ക്ലിക്ക് ചെയ്താൽ ‘ഇന്നത്തെ ഡൂഡിൽ ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു’ എന്ന് പറഞ്ഞ് റിപ്പബ്ലിക് ദിനത്തെ കുറിച്ചുള്ള വിശദമായ വിവരണം ഗൂഗിൾ നൽകുന്നുണ്ട്. ഒന്നുകൂടി ക്ലിക്ക് ചെയ്‌താൽ ‘ഹാപ്പി ഇന്ത്യ റിപ്പബ്ലിക് ഡേ’ എന്ന സന്ദേശമുള്ള ഗൂഗ്ളിന്റെ ഔദ്യോഗിക പേജിലേക്ക് വായനക്കാർ എത്തും.

ALSO READ: യുപിഐ വഴി ഒഴുകിപ്പോകുന്ന പണത്തിന് കണക്ക് വയ്ക്കാനാകുന്നില്ലേ? ചെലവുകൾ ട്രാക്ക് ചെയ്യാൻ ഇനി ഇവൻ മതി

രാജ്യം 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ നിറവിലാണ്. സംസ്ഥാനത്തും വിപുലമായ ആഘോഷങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. 1950 ജനുവരി 26ന് ഇന്ത്യ ഒരു പരമാധികാര റിപ്പബ്ലിക്കായി മാറിയതിന്റെ ഓർമ പുതുക്കിയാണ് രാജ്യമെമ്പാടും വിപുലമായ ആഘോഷങ്ങൾ നടക്കുന്നത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ പതാക ഉയർത്തി. പരേഡിന് അഭിവാദ്യം സ്വീകരിച്ചു. വിവിധ ജില്ലകളിൽ മന്ത്രിമാർ പതാക ഉയർത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News