ഗൂഗിളിന്റെ പിക്സൽ 10A മാർച്ചിൽ വിപണിയിലെത്തുമെന്ന് റിപ്പോർട്ടുകൾ. മാർച്ചിൽ തന്നെ ഇന്ത്യയിലും ഫോൺ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാർച്ചിൽ ഇന്ത്യയിൽ ഫോൺ എത്തിയില്ല എങ്കിൽ തൊട്ടടുത്ത മാസമായ ഏപ്രിലിലായിരിക്കും ഇന്ത്യയിൽ 10A ലോഞ്ച് ചെയ്യുക. നിലവിൽ പുറത്തെത്തിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് 45,000₹ ആയിരിക്കും സ്മാർട്ട് ഫോണിന്റെ ഇന്ത്യയിലെ വില.
ഫോണിനെ പറ്റി ഔദ്യോഗികമായി ഗൂഗിൾ ഒന്നും അറിയിച്ചിട്ടില്ലെങ്കിലും, ഫോണിന്റെ സ്പെസിഫിക്കേഷനെ പറ്റി നിരവധി ലീക്കഡ് റിപ്പോർട്ടുകൾ പുറത്തെത്തിയിട്ടുണ്ട്. 2025 ആദ്യം ഗൂഗിൾ അവതരിപ്പിച്ച 9Aയുടെ പിൻഗാമിയായാണ് 10A എത്തുന്നത്.
Also Read: ഗൂഗിൾ, ജിമെയിൽ അക്കൗണ്ടുകളിലെ ഫോൺ നമ്പർ മാറ്റുന്നത് എങ്ങനെ ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ
6.3 ഇഞ്ച് ഫുൾ എച്ച്ഡി അമോലെഡ് ഡിസ്പ്ലേയിലെത്തുന്ന ഫോണിൽ 120Hz അഡാപ്റ്റീവ് റിഫ്രെഷ് റേറ്റും. പീക്ക് ബ്രൈറ്റ്നെസ് 2,000 നിറ്റ്സ് വരെ ലഭിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഗൂഗിളിന്റെ ടെൻസർ ജി5 ചിപ്സെറ്റായിരിക്കും ഫോണിൽ ഉണ്ടായിരിക്കുക. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജിലും എത്തുന്ന ഫോണിന്റെ ബാറ്ററി കപ്പാസിറ്റി 5,100Mah ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Also Read: കുതിച്ചുയർന്ന് ബ്ലൂബേർഡ്-6; ഏറ്റവും ഭാരമേറിയ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച് ISRO
കാമറ വിഭാഗത്തിലേക്ക് വരുമ്പോൾ 13MP ഫ്രണ്ട് കാമറയായിരിക്കുമെന്നും. റിയർ കാമറയിൽ f/1.7 അപ്പേർച്ചറുള്ള 48MPയും 13MP അൾട്രാ-വൈഡ് കാമറുയും ഉൾപ്പെടുന്ന രണ്ട് കാമറകളായിരിക്കുമെന്നും ലീക്കഡ് റിപ്പോർട്ടുകളിൽ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

